ഇടുക്കി - കഞ്ഞിക്കുഴി സർവ്വിസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ, സഹകാരി സംഗമവും, ജനകീയ നിക്ഷേപ സമാഹരണ ക്യാമ്പയിനും നടന്നു
കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിൽ സഹകാരി സംഗമവും, ജനകീയ നിഷേപസമാഹരണവും, കഞ്ഞിക്കുഴി പഞ്ചായത്തിലെ SSLC പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ ചടങ്ങും ആണ് നടന്നത്.കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ നടന്ന പരിപാടിയിൽ ബാങ്ക് പ്രസിഡൻ്റ് ലിസ്സി ജോസ് അധ്യക്ഷത വഹിച്ച യോഗം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്രം ഉൾപ്പെടെ സഹകണ മേഖലയെ തകർക്കാൻ നിലപാട് എടുത്തപ്പോൾ, ഇന്ത്യാ രാജ്യത്ത് കേരളത്തിന് മാത്രമാണ് സഹകരണ പ്രസ്ഥാനം വളർത്തി എടുക്കാൻ കഴിഞ്ഞത്എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.കഞ്ഞിക്കുഴി പഞ്ചായത്തിൽ SSLC പരിക്ഷയിൽ ഫുൾ A+ നേടിയവിദ്യാർത്ഥികളെ മന്ത്രി മൊമൻ്റൊയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
പരിപാടിക്ക് ആശംസ അറിയിച്ച്.വി. കെ. കമലാസനൻ, ബേബി ഐക്കര, എബിൻ ജോസഫ്, സേവ്യർ തോമസ്, റോബി സെബാസ്റ്റ്യൻ, ജോഷി മാത്യു, ബിജു പുരുക്ഷോത്തമൻ, ദീലിപ് 'ET, ബിനു റ്റി .ആർ,ബിന്ദു സലിം കുമാർ, എന്നിവർ സംസാരിച്ചു.രാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധി ആളുകളും പരിപാടിയിൽ പങ്ക് എടുത്തു