ശക്തമായ മഴയിൽ ഇരട്ടയാർ ജലാശയത്തിലേക്ക് ഒഴുകിയെത്തിയ മാലിന്യങ്ങൾ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നീക്കി തുടങ്ങി

Jul 18, 2024 - 10:06
 0
ശക്തമായ മഴയിൽ ഇരട്ടയാർ ജലാശയത്തിലേക്ക് ഒഴുകിയെത്തിയ മാലിന്യങ്ങൾ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നീക്കി തുടങ്ങി
This is the title of the web page

ശക്തമായ മഴയിൽ ഇരട്ടയാർ ഡാം മാലിന്യ കൂമ്പാരമായി മാറിയിരുന്നു.പല മേഖലകളിൽ നിന്ന് ഒഴുകി എത്തുന്ന മാലിന്യങ്ങൾ ഇരട്ടയാർ ഡാമിന്റ് പല ഭാഗങ്ങളിലും അടിഞ്ഞ് കൂടിയിരിക്കുകയാണ്.ഡാം സേഫ്റ്റി അതോറിറ്റിയാണ് ഡാമിലെ മാലിന്യങ്ങൾ നീക്കം ചേയ്യേണ്ടത്.എന്നാൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ കരുതിയാണ് ഗ്രാമപഞ്ചായത്ത് മാലിന്യം നീക്കം ചെയ്യുന്നതെന്നും ജലാശയങ്ങളിലേക്കു മാലിന്യം വലിച്ചെറിയരുതെന്നും  പഞ്ചായത്ത് പ്രസിഡൻ്റ് ജിഷ ഷാജി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഹരിത കർമ്മസേനയുടെയും മത്സ്യബന്ധനം നടത്തുന്ന വള്ളക്കാരുടെയും സഹായത്തോടെയാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്.കഴിഞ്ഞ ദിവസമാണ് ഫിഷറീസ് വകുപ്പ് 3 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ ഇരട്ടയാർ ജലാശയത്തിൽ നിഷേപിച്ചത്.

പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഡാമിൽ അടിഞ്ഞ് കൂടുന്നത് മത്സ്യ സമ്പത്തിന് ഭീഷണിയാണന്നും ഇതിലൂടെ ഉപജീവനമാർഗം നഷ്ടപ്പെടുമെന്നും മത്സ്യബന്ധനം നടത്തുന്ന പ്രതീഷ് പറഞ്ഞു.മാലിന്യങ്ങൾ വലിച്ചെറിയാതെ ഹരിത കർമ്മസേനയേ ഏൽപ്പിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow