ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിന അനുസ്മരണവും പുഷ്പാർച്ചനയും വളകോട്ടിൽ വച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ജോർജ് ജോസഫ് കുറുംപുറം അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജന സെക്രട്ടറി അഡ്വ: അരുൺ പൊടിപാറ ഉദ്ഘാടന പ്രഭാഷണം നടത്തി. ജോർജ് ജോസഫ് കാണക്കാലി, സണ്ണി മഞ്ഞനാമറ്റം, സജി മാടശ്ശേരി ,ഷാജി ജോസഫ് ,ജോയി പാറയിൽ, K ഹീബർ,തങ്കച്ചൻ , ആൽബിൻ പുത്തൂർ എന്നിവർ പ്രസംഗിച്ചു.