അഖിലേന്ത്യ അവകാശ ദിനത്തോട് അനുബന്ധിച്ചു സി ഐ റ്റി യു രാജാക്കാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന ലേബർ കോഡ് പദ്ധതി ഉപേക്ഷിക്കുക ,പൊതുമേഖലാ സഥാപനങ്ങളുടെ സ്വാകാര്യ വൽക്കരണം ,ഓഹരി വിൽപ്പന, ആസ്തി വിൽപ്പന തുടങ്ങിയ നടപടികൾ അവസാനിപ്പിക്കുക , 26000 രൂപ മിനിമം വേതനം നിച്ഛയിക്കുക,കരാർ ജോലികൾ സംരക്ഷിക്കുകയും തുല്യ ജോലിക്ക് തുല്യ വേതനം നൽകുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി ഐ റ്റി യു വിന്റെ നേത്രത്വത്തിൽ രാജ്യവ്യാപകമായി അവകാശ ദിനം ആചരിക്കുകയാണ് .
ഇതിന്റെ ഭാഗമായി സി ഐ റ്റി യു രാജാക്കാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ രാജകുമാരി സ്പൈസസ് ബോർഡ് ഓഫിസിലേക്ക് തൊഴിലാളി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.സ്പൈസസ് ബോർഡ് ഓഫിസിനു മുൻപിൽ നടന്ന ധർണ്ണ സമരം സി ഐ റ്റി യു ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി വി എ കുഞ്ഞുമോൻ ഉത്‌ഘാടനം ചെയ്‌തു. കർഷക തൊഴിലാളികളെ ദ്രോഹിക്കുകയും കോർപ്പറേറ്റുകളെ സഹായിക്കുകയും ചെയുന്ന നിലപാടാണ് മോദി സർക്കാർ നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
രാജകുമാരിയിൽ നടന്ന അവകാശ ദിന തൊഴിലാളി മാർച്ചിലും ധർണ്ണയിലും എം എൻ ഹരികുട്ടൻ,പി രാജാറാം,റ്റി എസ് സുമൽ,വി പി ചാക്കോ,തുടങ്ങിയവർ പങ്കെടുത്തു കൺവീനർ എം വി ചെല്ലപ്പൻ,ചെയർമാൻ എസ് മുരുകൻ,ട്രഷറർ കെ കെ വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.