ഇടുക്കിയിൽ വൻ ലഹരി മരുന്ന് വേട്ട ; പൂപ്പാറ ചെമ്പാലയിൽ വീട്ടിൽ നിന്നും ഹാഷിഷ് ഓയിലും എം ഡി എം എ യും കണ്ടെടുത്തു

Jul 9, 2024 - 13:50
 0
ഇടുക്കിയിൽ വൻ ലഹരി മരുന്ന് വേട്ട ;
പൂപ്പാറ ചെമ്പാലയിൽ വീട്ടിൽ നിന്നും ഹാഷിഷ് ഓയിലും എം ഡി എം എ യും കണ്ടെടുത്തു
This is the title of the web page

ഇടുക്കിയിൽ വൻ ലഹരി മരുന്ന് വേട്ട. പൂപ്പാറ ചെമ്പാലയിൽ വീട്ടിൽ നിന്നും ഹാഷിഷ് ഓയിലും എം ഡി എം എ യും കണ്ടെടുത്തു. ഹാഷിഷ് ഓയിൽ വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. 10 മില്ലി വീതം കൊള്ളുന്ന 16 കുപ്പികളിൽ ആയാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. വീടിന് ഉള്ളിൽ നിന്ന് എം ഡി എം എ യും കണ്ടെടുത്തു. മൊബൈൽ ചാർജറിലും വീട്ടിലെ വയറിങ്ങിലും ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എറണാകുളം സ്വദേശികളായ നാല് യുവാക്കളെ കസ്റ്റഡിയിലെടുത്തു.വീട് വാടകക്ക് എടുത്ത് നാല് ദിവസം മുൻപാണ് ഇവർ ഇവിടെ എത്തിയത്. ആട് ഫാം തുടങ്ങുന്നതിനെയാണ് ഇവിടെ വന്നതെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സ്സൈസ് നർകോട്ടിക് വിഭാഗം പരിശോധന നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow