പൊതുശ്മശാനത്തിൽ മൃതദേഹം സംസ്ക്കരിക്കുന്നതിനിടെ ഗ്യാസ് ആളിക്കത്തി യുവാവിന് ഗുരുതര പൊള്ളലേറ്റു
അടിമാലി ഗ്രാമപഞ്ചായത്തിന്റെ കൂമ്പൻപാറയിൽ സ്ഥിതി ചെയ്യുന്ന പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെ ഗ്യാസ് ആളിക്കത്തി യുവാവിന് ഗുരുതര പൊള്ളലേറ്റു.
മന്നാംകാല സ്വദേശി തപസ്യാഭവൻ സന്തോഷി (50) നാണ് തീ പൊള്ളലേറ്റത്.
സന്തോഷിന്റെ അമ്മ ശാരധ (75) ബുധനാഴ്ച വൈകിട്ട് മരണപ്പെട്ടിരുന്നു. ശാരധയെ സംസ്കരിക്കാനാണ് സന്തോഷും ബന്ധുക്കളും ശ്മശാനത്തിൽ എത്തിയത്.എന്നാൽ കർമ്മങ്ങൾക്ക് ശേഷം മൃതദേഹം സംസ്കരിക്കാൻ കർപ്പൂരം കൊളുത്തി വയ്ക്കുന്നതിനു മുൻപേ ജീവനക്കാരൻ ഗ്യാസ് വാൽവ് തുറന്നതാണ് അപകടമുണ്ടാകാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.