റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് 2024-25 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും ജൂലൈ 7 ഞായറാഴ്ച നടക്കും

Jul 5, 2024 - 05:07
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് 2024-25 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും  ജൂലൈ 7 ഞായറാഴ്ച നടക്കും
This is the title of the web page

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് റൊട്ടേറിയൻ ജിതിൻ കൊല്ലംകുടി പ്രസിഡണ്ട് ആയും റൊട്ടേറിയൻ അഖിൽ വിശ്വനാഥൻ സെക്രട്ടറി ആയും ജോസ്കുട്ടി പൂത്തുമൂട്ടിൽ ട്രഷറർ ആയും ചുമതല ഏറ്റു കൊണ്ട് പുതിയ ഒരു വർഷത്തേക്ക് കടക്കുകയാണ്. 2024-25 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും 2024 ജൂലൈ 7 ഞായറാഴ്ച കട്ടപ്പന കല്ലറയ്ക്കൽ റസിഡൻസിയിൽ വച്ച് നടക്കുകയാണ്.

 2024 25 റോട്ടറി വർഷത്തിൽ റൊട്ടേറിയൻ ജോസ് മാത്യു ഡിസ്ട്രിക്ട് കോഡിനേറ്ററായും റൊട്ടേറിയൻ പ്രിൻസ് ചെറിയാൻ ജി.ജി.ആർ ആയും തിരഞ്ഞെടുക്കപ്പെട്ടു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഈ വർഷത്തെ സിഗ്നേച്ചർ തീമായി തിരഞ്ഞെടുത്തിരിക്കുന്നത് THOUGHTS എന്നതാണ്. നല്ല ചിന്തകളിൽ നിന്നും ഉയർന്നുവരുന്ന ആശയങ്ങളിലൂടെ നന്മയുടെ വസന്തകാലം സൃഷ്ടിക്കുവാൻ വിവിധങ്ങളായ പരിപാടികളാണ് ഈ വർഷം ആസൂത്രണം ചെയ്തിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സിഗ്നേച്ചർ പ്രൊജക്റ്റ് - 1 കോടി രൂപയുടെ സ്നേഹമന്ദിരം സസ്റ്റൈനബിൾ കെയർ പ്രോജക്ട്സ്കൂൾ കോളേജ് തലത്തിൽ വിദ്യാർത്ഥികളിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ട് അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി വിവിധ പദ്ധതികൾ സ്കൂളുകളിൽ ഇൻട്രാക്ട് ക്ലബ് രൂപീകരണം,കോളേജുകളിൽ റൊട്രാക്ട് ക്ലബ് രൂപീകരണം, Pure Living - ഹെൽത്ത് ആൻഡ് ഹൈജീൻ അവയർനസ് പ്രോഗ്രാം, RYLA - ലീഡര്ഷിപ് അവാർഡ്സ് , വ്യക്തിത്വ, നേതൃത്വ വികസന ക്യാമ്പ്, CPR ട്രെയിനിങ് പ്രോഗ്രാം, ട്രാഫിക് അവയർനെസ്സ് പ്രോഗ്രാം, ക്വിസ് മത്സരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജിൻറ്സ് സെമിനാർ, റോബോട്ടിക് വർക് ഷോപ്പ്, നവ മാധ്യമ മത്സരങ്ങൾ, പരിസ്ഥിതി സൗഹൃദ പ്രോഗ്രാംസ്, ' ജനാധിപത്യവും ഇന്ത്യൻ ജൂഡീഷ്യറിയും' – സിമ്പോസിയം, 'കഥകൾ' - വായന പരിപോഷ പരിപാടി, ആർട്ട് ക്യാമ്പ് സാമൂഹിക മാറ്റങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് ഹൈറേഞ്ചിന്റെ സാമൂഹിക മണ്ഡലത്തിൽ ചെയ്യുന്ന. വിവിധ പദ്ധതികൾ ' റെയിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ' , ഹൈറേഞ്ച് ടൂറിസം കോൺക്ലേവ് , മെഡിക്കൽ ക്യാമ്പുകൾ, സിപിആർ ട്രെയിനിങ് പ്രോഗ്രാമുകൾ, അംഗനവാടി സപ്പോർട്ട് പ്രോഗ്രാം, 'ജലം' - ജലസംരക്ഷണ അവയർനസ് പ്രോഗ്രാം, 'നാളെ' - പ്രകൃതി സംരക്ഷണ പരിപാടി, പ്യുവർ ലിവിംഗ് - ഹെൽത്ത് ആൻഡ് ഹൈജീന് അവയർനസ് പ്രോഗ്രാം തുടങ്ങി നിരവധി പരിപാടികൾ ആണ് ഈ വർഷം ആസൂത്രണം ചെയ്തിരിക്കുന്നത്.

2024-25 വർഷത്തെ ഭാരവാഹികളായ റൊട്ടേറിയൻ ജിതിൻ കൊല്ലംകുടി റൊട്ടേറിയൻ അഖിൽ വിശ്വനാഥൻ റൊട്ടേറിയൻ ജോസുകുട്ടി പൂവത്തുംമൂട്ടിൽ റൊട്ടേറിയൻ ജോസ് മാത്യു , റൊട്ടേറിയൻ പി എം ജെയിംസ് റൊട്ടേറിയൻ ഷിനു ജോൺ റൊട്ടേറിയൻ സാജിദാസ് മോഹൻ, റൊട്ടേറിയൻ കിരൺ ജോർജ്ജ് , എന്നിവർ പങ്കെടുത്തു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow