ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും
പൊതുശല്യം ആകുന്ന മൃഗത്തെ കൊല്ലാൻ ക്രിമിനൽ നടപടി 133 ആം വകുപ്പ് പ്രയോഗിക്കാം
ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. മന്ത്രിമാരായ എം.ബി രാജേഷ് ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. പൊതുശല്യം ആകുന്ന മൃഗത്തെ കൊല്ലാൻ ക്രിമിനൽ നടപടി 133 ആം വകുപ്പ് പ്രയോഗിക്കാൻ സാധിക്കുമോ എന്ന് യോഗം പരിശോധിക്കും. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എംജി രാജമാണിക്യവും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എ കൗശികനും ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് യോഗത്തിൽ അവതരിപ്പിക്കും. പൊതുശല്യം ആകുന്ന മൃഗത്തെ കൊല്ലാൻ ക്രിമിനൽ നടപടി 133 ആം വകുപ്പ് പ്രയോഗിക്കാം എന്ന് മുൻപ് നടന്ന ഉന്നതതല യോഗത്തിൽ വിലയിരുത്തിയിരുന്നു. ഇതേ തുടർന്നാണ് രണ്ടു വകുപ്പുകളിലെ ഡയറക്ടർമാരെയും മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്. തെരുവ് നായ്ക്കളെ കൊല്ലാൻ പാടില്ലെന്ന് സുപ്രീംകോടതി വിധി മറികടക്കാൻ ആണ് ഇത്തരം ഒരു സാധ്യത പരിശോധിക്കുന്നത്.