മുരിക്കാശ്ശേരിയിൽ വാക്ക് തർക്കം കത്തി കുത്തിൽ കലാശിച്ചു
മുരിക്കാശ്ശേരിയിൽ വാക്ക് തർക്കം കത്തി കുത്തിൽ കലാശിച്ചു.സ്വകാര്യ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ തമ്മിലാണ് വാക്ക് തർക്കമുണ്ടായത്.സംഘർഷത്തിൽ പരിക്കേറ്റ മൂന്നാം ബ്ലോക്ക് സ്വദേശി തടിയംപ്ലാക്കൽ ബാലമുരളിയെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓടി രക്ഷപെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.



