കട്ടപ്പന സഹകരണ ആശുപത്രിയില്‍ യുറോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു
കട്ടപ്പന സഹകരണ ആശുപത്രിയില്‍ യുറോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. യുറോളജി ചികിത്സയില്‍ ദീര്‍ഘകാലത്തെ പരിചയസമ്പത്തുളള ഡോ.സുബുകനി എം.ബി.ബി.എസ് എം.എസ് എം.സി.എച്ച് ആണ് സഹകരണ ആശുപത്രിയില്‍ ചാര്‍ജെടുത്തത്. ഇപ്പോള്‍ ഹൈറേഞ്ചില്‍ മുഴുവന്‍ സമയ യൂറോളജിസ്റ്റിന്റെ സേവനം ലഭിക്കുന്ന ഏക ആശുപത്രി കട്ടപ്പന സഹകരണ ആശുപത്രിയാണ്.
മൂത്രാശയ രോഗങ്ങള്‍ മൂലം പ്രയാസം നേരിടുന്ന നിരവധിപേരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് യൂറോളജി വിഭാഗം ആരംഭിക്കാന്‍ ഭരണ സമിതി തീരുമാനിച്ചത്. മൂത്രത്തില്‍ കല്ല്,വൃക്കയിലെ കല്ല്,മൂത്രത്തിലെ പഴുപ്പ്, അറിയാതെയുളള മൂത്രം പോക്ക്, പുരുഷന്‍മാരിലെ വന്ധ്യത,മൂത്രാശയ ക്യാന്‍സര്‍,ഉദ്ധാരണകുറവ്,ലൈഗിക പ്രശ്നങ്ങള്‍,തുടങ്ങിയ രോഗങ്ങള്‍ക്ക് നാട്ടില്‍ തന്നെ മികച്ച ചികിത്സ ലഭിക്കുകയാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് 7025751727.