മൂന്നാറിൽ പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ ഹോട്ടലിന്റെ പ്രവർത്തനം തടഞ്ഞു. മൂന്നാർ ജി എച്ച് റോഡിൽ പ്രവർത്തിയ്ക്കുന്ന അൽ ബുഹാരി ഹോട്ടലിൽ നിന്നാണ് പുഴയിലേക്ക് ശുചിമുറി മാലിന്യം ഉൾപ്പെടെ ഒഴുക്കിയത്
മൂന്നാർ ജി എച്ച് റോഡിലെ കെട്ടിടത്തിൽ ഹോട്ടലും ലോഡ്ജുമാണ് പ്രവർത്തിച്ചിരുന്നത്. രണ്ട് സ്ഥാപനവും അടച്ചു പൂട്ടി. ഇരു സ്ഥാപനങ്ങൾക്കുമായി രണ്ട് ലക്ഷം പിഴ ചുമത്തി .ഹോട്ടലിൽ നിന്ന് മാലിന്യം പുഴയിലേക്ക് തള്ളുന്നത് ശ്രദ്ധയിൽ പെട്ട ഓട്ടോറിക്ഷ തൊഴിലാളികളും സമീപത്തെ ആളുകളും അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. മെച്ചപ്പെട്ട ശുചിമുറി സംവിധാനം ഇല്ലാതെ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.