എ ഐ വൈ എഫ് സംസ്ഥാന ശില്പശാല 2024 ജൂൺ 29-30 കുമളി ഹോളിഡേ ഹോമിൽ
എ ഐ വൈ എഫ് സംസ്ഥാന ശില്പ ശാല ജൂൺ 29, 30 തിയ്യതികളിൽ ഇടുക്കി ജില്ലയിലെ കുമളിയിൽ വച്ച് നടക്കുന്നു.പതിനാല് ജില്ലകളിൽ നിന്നുമായി 160 പ്രതിനിധികൾ പങ്കെടുക്കും.ആനുകാലിക ദേശീയ സംസ്ഥാന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ ശില്പശാല സവിസ്തരം ചർച്ച ചെയ്യും.29 ന് രാവിലെ 9 മണിക്ക് റജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് പതാക ഉയർത്തും.
എ ഐ വൈ എഫ് ദേശീയ പ്രസിഡന്റ് സുഖ് ജിന്ദർ മഹേശ്വരി ശില്പ ശാല ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷത വഹിക്കും.സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എം പി, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ കെ അഷറഫ്, ജില്ല സെക്രട്ടറി കെ സലീം കുമാർ, കേരള മഹിള സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, സംഘാടക സമിതി ചെയർമാൻ ജോസ് ഫിലിപ്പ് എന്നിവർ സംസാരിക്കും.എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പ്രവർത്തന പരിപാടി അവതരിപ്പിക്കും.
സംഘാടക സമിതി കൺവീനർ വി കെ ബാബുക്കുട്ടി സ്വാഗതവും എ ഐ വൈ എഫ് ഇടുക്കി ജില്ല സെക്രട്ടറി അഡ്വക്കേറ്റ് കെ ജെ ജോയ്‌സ് നന്ദിയും പറയും.തുടർന്ന് 'കല,സാഹിത്യ സംസ്കാരം,യുവത്വം' എന്ന വിഷയത്തിൽ കുരീപ്പുഴ ശ്രീകുമാർ പ്രഭാഷണം നടത്തും.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.30 ന് രാവിലെ 9 ന് റവന്യു മന്ത്രി കെ രാജൻ പ്രതിനിധികളുമായി മുഖാമുഖം നടത്തും.
തുടർന്ന് 10 ന് 'പരിസ്ഥിതിയും വികസനവും മാർക്സിയൻ കാഴ്ചപ്പാടുകളും' എന്ന വിഷയത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദും 11 ന് 'ഫാസിസ്റ്റ് കാലത്തെ ജനാധിപത്യ ഇന്ത്യയും അരാഷ്ട്രീയ വത്കരണവും പോരാട്ടവും പ്രതിരോധവും' എന്ന വിഷയത്തിൽ സുനിൽ പി ഇളയിടവും ക്ലാസ്സുകൾ നയിക്കും.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ, എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്, വാഴൂർ സോമൻ എം എൽ എ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിക്കും.തുടർന്ന് സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതു ചർച്ചകളുടെ ക്രോഡീകരണം നടക്കും.വൈകിട്ട് 3.30 ന് ശില്പ ശാല സമാപിക്കുമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പ്രസിഡന്റ് എൻ അരുൺ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.