ഉപ്പുതറ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി ജോൺ

ഉപ്പുതറ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി ജോൺ. പുതിയതായി ഒരു ഡോക്ടർ ഇന്ന് ചാർജെടുത്തു. നിലവിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ രണ്ട് ഡോക്ടർമാർക്കൂട ചാർജെടുക്കുമെന്നും വിപി ജോൺ പറഞ്ഞു.
ഉപ്പുതറ സർക്കാർ ആശുപത്രിയി അവധിയിലായിരുന്ന ഡോക്ടർ കഴിഞ്ഞ ദിവസം ചാർജെടുത്തിരുന്നു. ഇതോടെ ആശുപത്രിയിൽ ഉച്ചവരെ 2 ഡോക്ടർമാരുടെയും ഉച്ചക്ക് ശേഷം ഒരു ഡോക്ടറിൻ്റെയും സേവനം ഉണ്ടായിരുന്നു . അഡ്ഹോക്കിൽ നിന്നും ഇന്ന് ഒരു വനിതാ ഡോക്ടർ കൂടി ചാർജെടുത്തതോടെ ഡോക്ടർമാരുടെ എണ്ണം നാലായി ഉയർന്നു. സ്ഥലം മാറ്റത്തിന് ലിസ്റ്റിൽപ്പെട്ട ഡോക്ടർക്ക് പകരം പുതിയ ഡോക്ടർ ഉടൻ എത്തും.
അഡ്നോക്ക് വഴി മറ്റൊരു ഡോക്ടറും എത്തുമെന്ന് ആരോഗ്യ വകുപ്പ് ഉപ്പ് നൽകിയിട്ടുണ്ട്. ഡോക്ടർമാരുടെ കുറവ് നികത്താൻ ബ്ലോക്ക് പഞ്ചായത്ത ഒരു മാസമായി ശ്രമം നടത്തുകയാണ്. ഡോക്ടർമാരെ നിയമിച്ചത് സമരം കൊണ്ടല്ല. ഡോക്ടർമാർ എത്തുമെന്ന് മനസിലാക്കിയാണ് കഴിഞ്ഞ ദിവസം ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയതെന്നും വിപി ജോൺ പറഞ്ഞു.
വരും ദിവസങ്ങളിൽ 24 മണിക്കൂറും ഈ ആശുപത്രിയിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കാനുള്ള ശ്രമം തുടരുകയാണ്. ആശുപത്രിയിൽ കുറവുള്ള ജീവൻ രക്ഷാമരുന്നുകൾ ഉടൻ എത്തിക്കും ഇതിനുള്ള ഫണ്ട് ബ്ലോക്ക് പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്. ആശുപത്രിയുടെ അടിസ്ഥാനവികസനത്തിനാണ് ബ്ലോക്ക് പഞ്ചായത്ത് ഊന്നൽ നൽകുന്നതെന്നും ഒരു പരാതിക്കുമിട നൽകാതെ ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രസിഡൻറ് വ്യക്തമാക്കി.