മുന്നാറിൽ ദേശീയ ദുരന്ത നിവാരണസേന സന്ദർശനം നടത്തി
കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളടക്കം മൂന്നാറിലെ വിവിധ പ്രദേശങ്ങൾ ദേശീയ ദുരന്ത നിവാരണസേന സന്ദർശനം നടത്തി. കൂടുതൽ മണ്ണിടിച്ചിലിനുള്ള സാധ്യതകൾ മനസ്സിലാക്കുകയായിരുന്നു ലക്‌ഷ്യം. അപകട മേഖലകൾ സംബന്ധിച്ചും മുന്നൊരുക്കങ്ങൾ സംബന്ധിച്ചും റവന്യു അധികൃതരുമായി സംഘം ചർച്ച നടത്തി.ടീം കമാണ്ടർ അർജുൻപാൽ രാജ് പുത്തിന്റെ നേതൃത്വത്തിലായിരുന്നു എൻ ഡി ആർ എഫ് സന്ദർശനം.




