രാജകുമാരി വൈ എം സി എ യൂണിറ്റിന്റെ 2024 -25 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും നടന്നു
രാജകുമാരി മേഖലയിൽ ആദ്യകാലത്ത് പ്രവർത്തനം ആരംഭിച്ച ജീവകാരുണ്യ സംഘടനയാണ് വൈ എം സി എ. പ്രവർത്തനം ആരംഭിച്ചു രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോൾ നിരവധി പ്രവർത്തങ്ങളാണ് രാജകുമാരിയുടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് വൈ എം സി എ നടത്തിട്ടുള്ളത് കുംഭപാറയിൽ നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുകയും വിദ്യാഭ്യാസ ചികിത്സാ രംഗത്ത് തനതായ പ്രവർത്തങ്ങൾ നടത്തി വരുകയും ചെയ്യുന്ന രാജകുമാരി വൈ എം സി എയുടെ 2024 -25 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിഞ്ജയും നടന്നു രാജകുമാരി വൈ എം സി എ ടൂറിസ്റ്റ് സെന്ററിൽ നടന്ന സ്ഥാനാരോഹണ യോഗം വൈ എം സി എ റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ ഉത്‌ഘാടനം ചെയ്‌തു.
ഫാ.എൽദോസ് പുൽപ്പറമ്പിൽ അനുഗ്രഹ പ്രഭാക്ഷണം നടത്തിയ ചടങ്ങിൽ വൈ എം സി എ രൂപീകരണ കമ്മറ്റിയെയും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു തുടർന്ന് പുതിയ അംഗങ്ങളുടെ സത്യപ്രതിഞ്ജയും നടന്നു.
പി യു സ്‌കറിയ പ്രസിഡന്റ്ആയും അരുൺ മാത്യു പന്തതലക്കൽ സെക്രട്ടറിയായും വർഗീസ് തോപ്പിൽ ട്രഷററും ആയിട്ടുള്ള 12 അംഗ ഭരണസമിതി അധികാരമേറ്റു,വർഗീസ് അലക്‌സാണ്ടർ,കുമാരി കുര്യാസ്,ബേബി കുര്യൻ,സാജോ പന്തതല,സനു വർഗീസ്,ജോയി കുരിശിങ്കൽ,മാമൻ ഈശോ തുടങ്ങിയവർ പങ്കെടുത്തു