യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അസാം സ്വദേശി അറസ്റ്റിൽ

പീരുമേട്:യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അസാം സ്വദേശി അറസ്റ്റിൽ.അതിജീവിത കുടുംബമായി താമസിച്ചിരുന്ന പുള്ളിക്കാനം എസ്റ്റേറ്റ് ലയത്തിൽ വച്ച് കഴിഞ്ഞ മാർച്ച് മാസത്തിൽ ആരുമില്ലാതിരുന്ന സമയം മുറിയിൽ കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു. അസാം സ്വദേശിയായ ഇബ്രാഹിം അലി യുവതി കുളിക്കുന്ന വീഡിയോ പകർത്തുകയും അത് ആളുകളെ കാണിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ബലമായി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് 12 ദിവസങ്ങൾക്ക് ശേഷമുള്ള പല ദിവസങ്ങളിലായി അതിജീവിതയും മറ്റും ജോലിക്കായി വന്ന് കുടുംബമായി താമസിച്ച് വരുന്ന പീരുമേട് ഗ്ലെൻമേരി ഗ്ലെൻ ടീ ഫാക്ടറി ശുചിമുറിയിൽ പ്രതി പലതവണ പല ദിവസങ്ങളിൽ ഭീഷണിപ്പെടുത്തി അതിജീവിതയെ ബലമായി പിഡിപ്പിച്ചു. യുവതി ഗഭിണിയായതിനാൽ പീരുമേട് പോലിസിൽ പരാതി നൽകിയതു പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.