അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് കട്ടപ്പന ക്രൈസ്റ്റ് കോളേജ്

ഭാരതത്തിലെ പൗരാണിക പാരമ്പര്യത്തിന്റെ വിലമതിക്കാനാവാത്ത സംഭവനയായ 'യോഗ'യുടെ പ്രാധാന്യം ഇന്നത്തെ യുവതലമുറയിലേക്ക് എത്തിക്കുന്നതിനുവേണ്ടി, കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ അന്തര്‍ദേശീയ യോഗദിനം ആചരിച്ചു. ഔദ്യോഗിക ചടങ്ങില്‍ കോളേജ് വിദ്യാര്‍ത്ഥിനി ശ്രീമതി ഡോണാമോള്‍ സുജിത്ത് സ്വാഗതമാശംസിച്ചു.
കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി റ്റിന്റു ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടര്‍ റവ.ഫാ. അനൂപ് തുരുത്തിമറ്റം സി.എം.ഐ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീ. തോംസണ്‍ മാത്യു ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. രണ്ടാം വര്‍ഷ എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥി ജൂബിന്‍ ജോസഫ് ചടങ്ങില്‍ നന്ദി പറഞ്ഞു. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത് വിദ്യാര്‍ഥികള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കം കുറയ്ക്കുവാന്‍ യോഗയ്ക്കുള്ള കഴിവിനെ പരിചയപ്പെടുത്തിയും യോഗചെയ്യാന്‍ ഓരോ വിദ്യാര്‍ത്ഥികളെ പ്രേരകമാക്കുകയും ചെയ്തുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കോളേജ് യോഗചാര്യനും സ്‌പോര്‍ട്സ് കോര്‍ഡിനേറ്ററുമായ ശ്രീ പി.വി.ദേവസ്യയുടെ നേതൃത്വത്തില്‍ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും യോഗപ്രദര്‍ശനം നടത്തി.
ശരീരത്തിന്റെയും മനസ്സിന്റെയും ഒരുമ, ചിന്ത, പ്രവര്‍ത്തി, നിയന്ത്രണം നിറവേറ്റല്‍ എന്നീ ഘടകങ്ങളെ ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമാക്കുന്ന വിധത്തില്‍ നടത്തപ്പെട്ട യോഗാദിനാഘോഷത്തിന് കോളേജ് ഡയറക്ടര്‍ റവ.ഫാ. അനൂപ് തുരുത്തിമറ്റം സി.എം.ഐ, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ റവ.ഫാ. ചാണ്ടി കിഴക്കയില്‍ സി.എം.ഐ., സ്‌പോര്‍ട്സ് കോഡിനേറ്റര്‍ ശ്രീ. പി.വി. ദേവസ്യ, ഐ.ക്യു.എ.സി. കോഡിനേറ്റഴ്സായ ശ്രീമതി ബിനു ജോര്‍ജ്ജ്, കുമാരി ക്രിസ്റ്റീന തോമസ്. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.