ഭാര്യയും കുടുംബവും വിവാഹമോചനം ആവശ്യപ്പെട്ടതാണ് പൈനാവ് തീ വെപ്പ് കേസിലെ പ്രതി സന്തോഷിന്റെ വൈരാഗ്യത്തിന് കാരണമെന്ന് ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് ടി കെ വിഷ്ണു പ്രദീപ് വ്യക്തമാക്കി

ഭാര്യ വീട്ടുകാരെ വകവരുത്തുക എന്ന ലക്ഷ്യം ഇയാൾക്ക് ഉണ്ടായിരുന്നതായും, നിലവിൽ ആശുപത്രിയിൽ ഉള്ള ഭാര്യാ മാതാവും, ഭാര്യയുടെ സഹോദരനും വീട്ടിലെത്തിയിട്ടുണ്ടെന്നുള്ള നിഗമനത്തിലാണ് ഇന്ന് പുലർച്ചെ വീടുകൾക്ക് തീവച്ചത് എന്നും പ്രാഥമിക ചോദ്യം ചെയ്യലിൽ മനസ്സിലാക്കുന്നതായി പോലീസ് സൂപ്രണ്ട് പറഞ്ഞു.
ഭാര്യാ മാതാവിനെയും ചെറുമകളെയും തീ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതി ഇന്ന് പുലർച്ചെ വീണ്ടും പൈനാവിലെ വീടുകളിൽ എത്തുകയായിരുന്നു. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.പിന്നീട് കസ്റ്റഡിയിൽ വാങ്ങി ആയിരിക്കും തെളിവെടുപ്പിനായി കൊണ്ടുവരിക. എന്നാണ് പോലീസ് നൽകുന്ന സൂചന.