കേരള പോലീസ് അസോസിയേഷൻ 38-ാംമത് ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഫുഡ്ബോൾ മത്സരം സംഘടിപ്പിച്ചു.

Jun 13, 2024 - 09:31
 0
കേരള പോലീസ്  അസോസിയേഷൻ 38-ാംമത്  ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഫുഡ്ബോൾ മത്സരം സംഘടിപ്പിച്ചു.
This is the title of the web page

2024 ജൂൺ 23-ന് കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥമാണ് വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജില്ലാ സമ്മേളനം ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റ്യൻ ഉത്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി റ്റി.കെ. വിഷ്ണ പ്രദീപ് ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തും. ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനത്ത് നടന്ന ഫുഡ്ബോൾ മത്സരം കട്ടപ്പന ഡിവൈഎസ്പി പി.വി. ബേബി ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉദ്ഘടനാ സമ്മേളനത്തിൽ കേരള പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ എസ് അധ്യക്ഷൻ ആയിരുന്നു. ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസി. ജിഷ ഷാജി, ഗ്രാമ പഞ്ചായത്തംഗം ആനന്ദ് വിളയിൽ,സെക്രട്ടറി മനോജ്‌ കുമാർ ഇ. ജി  തുടങ്ങിയവർ മുഖ്യ അതിഥികളായിരുന്നു.

തൊടുപുഴ സബ് ഡിവിഷൻ ടീം 3 - 0 -ന് ഒന്നാം സ്ഥാനം നേടി.  ബെസ്റ്റ് പ്ലെയർ ആയി തൊടുപുഴ ടീമിലേ അബ്ദുൾ ഗഫൂർ കെ.എ. തെരഞ്ഞെടുക്കപ്പെട്ടു.വിവിധ സബ്ഡീവിഷനുകളെ പ്രതിനിധീകരിച്ച്കട്ടപ്പന ഇടുക്കി പീരുമേട് മൂന്നാർ, എ ആർ ക്യാമ്പ്എന്നിവിടങ്ങളിൽ നിന്ന് 5 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് തങ്കമണി SHO സനീഷ് എസ്.ആർ.ട്രോഫികൾ വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow