ബൈസൺവാലി പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ കൂട്ട ധർണ്ണയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

പഞ്ചായത്തിന്റെ നിർത്തിവച്ചിരുന്ന ആംബുലൻസ് സർവ്വിസ് പുനരാരംഭിക്കുക,നഷ്ടത്തിലോടുന്ന ബേക്കറി യൂണിറ്റിന്റെ പ്രവർത്തങ്ങളെകുറിച്ച് വിജിലൻസ് അന്വേഷണം നടത്തുക,ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ആളുകൾക്കും ഭവന നിർമാണത്തിന് തുക അനുവദിക്കുക,പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ പൊതുസ്ഥലത്ത് കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി സ്വികരിക്കുക,പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൈസൺവാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ്ണയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്.
പഞ്ചായത്ത് ഓഫിസ് പടിക്കലും പൊട്ടൻകാട് ടൗണിലുമായി നടന്ന പ്രതിഷേധ പൊതുയോഗം അടിമാലി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു പി കുര്യാക്കോസ് ഉത്‌ഘാടനം ചെയ്‌തു ഒരു ഭരണം നിലനിർത്താൻ എന്ത് അവിഹിത മാർഗവും ചിന്തിക്കുന്ന പാർട്ടിയാണ് ഇടതുപക്ഷം എന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന ധർണ്ണ-പൊതുസമ്മേളനത്തിൽ സിജു ജേക്കബ്,ഡാനി വേരംപ്ലാക്കൽ,വി ജെ ജോസഫ്,അലോഷി തിരുതാളിൽ,സന്തോഷ് ഭാസ്‌ക്കരൻ,അഭിലാഷ് മാത്യു,റ്റി എം രതീഷ്,ഷാബു കൊറ്റചിറകുന്നേൽ,ഷാന്റി ബേബി,മഞ്ജു ജിൻസ്,ബേബി മുണ്ടപ്ലാക്കൽ,ബേബി ചെറുപുഷ്‌പ്പം തുടങ്ങിയവർ പങ്കെടുത്തു. ആംബുലൻസ് സർവ്വിസ് പുനരാരംഭിക്കുന്നതുവരെ ശക്‌തമായ സമരവുമായി മുന്നോട്ട് പോകുവാനാണ് മണ്ഡലം കമ്മറ്റിയുടെ തീരുമാനം