അയർലൻ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രാന്തിയുടെ നേതൃത്വത്തിൽ ഇരട്ടയാർ നാല് മുക്കിൽ നിർമ്മിച്ച കരുതലിൻ കൂട് എന്ന സ്വപ്ന വീടിൻ്റെ താക്കോൽ കൈമാറ്റം നടന്നു

അയർലണ്ടിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിലാണ് കരുതലിൻ കൂട് എന്ന പേരിൽ നാലുമുക്ക് കണ്ണമംഗലത്ത് ടോമി - വത്സമ്മ ദമ്പതികൾക്കാണ് വീടു നിർമ്മിച്ചു നല്കിയത്. നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങി നല്കിയ 5 സെൻ്റ് സ്ഥലത്ത് നിർമ്മിച്ച വീടിൻ്റെ തറക്കല്ലിടീൽ കർമ്മം കഴിഞ്ഞ ജനു.6 ന് എം.എം.മണി എം എൽ എയാണ് നിർവ്വഹിച്ചത്. രണ്ട് ബെഡ് റൂം, ഹാൾ ,അടുക്കള, ബാത്ത് റൂം, സിറ്റൗട്ട് ഉൾപ്പെടുന്ന വീട് 11 ലക്ഷം രൂപ മുടക്കിയാണ് ക്രാന്തി നിർമ്മിച്ചത്.
സി പിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി താക്കോൽകൈമാറി. കേരളത്തിൽ വീടുകൾ ഉൾപ്പെടെനിരവധി ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന ക്രാന്തി സംഘടന, അയർലൻ്റിൽ ബിരിയാണി ചലഞ്ച് ഉൾപ്പെടെയുള്ള വിവിധ മാർഗ്ഗങ്ങളിലൂടെയാണ് വീടിനായി പണം സമാഹരിച്ചത്. താക്കോൽകൈമാറ്റ ചടങ്ങിൽ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി അധ്യക്ഷയായിരുന്നു. നസ്രത്തു വാലി ദേവാലയ വികാരി ഫാ.ജോസഫ് കൊള്ളിക്കൊളവിൽ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണ മുണ്ടയിൽ, ലാലച്ചൻ വള്ളക്കട, ഇരട്ടയാർ ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസി. രജനി സജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആനന്ദ് വിളയിൽ, സോണിയ മാത്യു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ റോമിയോ സെബാസ്റ്റ്യന്‍, കെ.എസ്. മോഹനൻ, കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, ടോമി ജോർജ്, എം സി ബിജു, കെ പി സുമോദ്, പി.വി.ഷാജി, ക്രാന്തി അയര്‍ലണ്ട് സെക്രട്ടറി എ കെ ഷിനിത്ത്, സെന്‍ട്രല്‍ കമ്മിറ്റിയംഗം രതീഷ് സുരേഷ്, ലോക കേരളസഭ അയര്‍ലണ്ട് പ്രതിനിധി ഷാജു ജോസ്, റെജി വെട്ടു വേലിൽ,ഷിബു വെട്ടുവേലി എന്നിവര്‍ സംസാരിച്ചു.