ഒറ്റയാൾ പോരാട്ടവുമായി വയോധികൻ

Jun 12, 2024 - 09:06
 0
ഒറ്റയാൾ പോരാട്ടവുമായി വയോധികൻ
This is the title of the web page

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് തന്റേതായ വ്യക്‌തി മുദ്ര പതിപ്പിക്കുകയും നിരവധി സമരങ്ങൾ നടത്തുകയും ചെയ്‌തിട്ടുള്ള വ്യക്‌തിയാണ്‌ ശാന്തൻപാറ സ്വദേശിയായ കെ എൻ തങ്കപ്പൻ ആചാരി,മാധ്യമ പ്രവർത്തകൻ റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കി മർദിച്ച സംഭവത്തിലും വേറിട്ട ഒറ്റയാൾ സമരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഈ വയോധികൻ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കി മർദിച്ച പോലീസ്,വനം വകുപ്പ് ഉദ്യോഹസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടുക,ഇതിനു കൂട്ട നിന്ന സി സി എഫ്,ഡി എഫ് ഒ,ഡി വൈ എസ് പി എന്നിവരെ പരസ്യവിചാരണ ചെയുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഒറ്റയാൾ പോരാട്ടം നടത്തിയത് ശാന്തൻപാറ ടൗണിന്റെ മധ്യത്തിൽ പ്ലക്കാർഡും കൈലേന്തി നിന്നുകൊണ്ടാണ് ഒറ്റയാൾ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രായത്തെയും പ്രയാധിക്യ രോഗത്തെയും അവഗണിച്ചുകൊണ്ടാണ് ഒറ്റയാൾ പോരാട്ടം നടത്തിയത് ഉദ്യോഹസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് വരെ ശക്‌തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് ഈ വയോധികൾ പറയുന്നത്

What's Your Reaction?

like

dislike

love

funny

angry

sad

wow