പീരുമേട് താലൂക്കിലെ ശോചനീയാവസ്ഥയിലുള്ള ലയങ്ങളുടെ നവീകരണം ;നിവേദനത്തിൽ മറുപടി ലഭിച്ചതായി ഡോക്ടർ ഗിന്നസ് മാടസ്വാമി

Jun 12, 2024 - 09:01
 0
പീരുമേട് താലൂക്കിലെ ശോചനീയാവസ്ഥയിലുള്ള ലയങ്ങളുടെ നവീകരണം ;നിവേദനത്തിൽ മറുപടി ലഭിച്ചതായി ഡോക്ടർ ഗിന്നസ് മാടസ്വാമി
This is the title of the web page

കാലവർഷം ശക്തി പ്രാപിച്ചതോടെ പീരുമേട് താലൂക്കിലെ പൂട്ടിക്കിടക്കുന്ന തേയില തോട്ടങ്ങളിലെ എസ്റ്റേറ്റ് ലയങ്ങളിൽ കഴിയുന്ന തൊഴിലാളികളുടെ ജീവിതം ദുരിത പൂർണമായി മാറിയിരിക്കുകയാണ്. പീരുമേട് താലൂക്കിലെ പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റ് ലയങ്ങളാണ് ഏതുനിമിഷവും തകർന്ന വീഴാവുന്നതും ചോർന്നൊലിക്കുന്നതുമായ അവസ്ഥയിൽ നിലകൊള്ളുന്നത്. വാഗമൺ കോട്ടമലയിലെ ഒരു ലയത്തിന്റെ ഭിത്തി ശക്തമായ മഴയിൽ ഇടിഞ്ഞു വീണിരുന്നു ഇവിടെ താമസിച്ചിരുന്ന തൊഴിലാളി കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇതോടൊപ്പം വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ ഒരുലയത്തിന്റെ ഭാഗവും ഇടിഞ്ഞു വീണിരുന്നു . ഈ സാഹചര്യങ്ങൾ നിലനിൽക്കുകയാണ് എസ്റ്റേറ്റ് ലേഖങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കും നിയമസഭാ പെറ്റീഷൻ കമ്മിറ്റി ചെയർമാൻ മന്ത്രി കെ ബി ഗണേഷ് കുമാറിനും അന്താരാഷ്ട്ര സമാധാന സംഘടന അംഗവും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോക്ടർ ഗിന്നസ് മാടസ്വാമി നിവേദനം സമർപ്പിച്ചിരുന്നത്.

 കാലവർഷം എത്തിയിട്ടും ശോചനീയാവസ്ഥയിലുള്ള ലയങ്ങൾ നവീകരിക്കുവാനുള്ള സർക്കാർ നടപടികൾ എങ്ങും എത്തിയിട്ടില്ല മുൻപ് സംസ്ഥാന ബജറ്റിൽ അനുവദിച്ച 20 കോടി രൂപ ചുവപ്പുനാടയിൽ കുരങ്ങിക്കിടക്കുമ്പോൾ ചോർന്നൊലിക്കുന്ന ലയങ്ങളിൽ അപകട ഭീതിയോടെയാണ് തൊഴിലാളികൾ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്.

 ഇനിയൊരു കാലവർഷം കൂടി അതിജീവിക്കാനുള്ള ശേഷി ഈ എസ്റ്റേറ്റ് ലേഖങ്ങൾക്ക് ഉണ്ടോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ . ഡോക്ടർ ഗിന്നസ് മാടസ്വാമി നിവേദനത്തിന് സ്പെഷ്യൽ പ്ലാന്റേഷൻ ഓഫീസറുടെ മറുപടിയാണ് ലഭിച്ചിരിക്കുന്നത് ഈ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടർ ഗിന്നസ് മാടസ്വാമി അറിയിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow