വലിയപാറ കലാരഞ്ജിനി വായനശാലയിലെ അംഗങ്ങളുടെ സംഗമവും, സംസ്ഥാന നാടക അവാർഡ് ജേതാവ് കെ സി ജോർജിന് അനുമോദനവും സംഘടിപ്പിച്ചു

മധുരിക്കും ഓർമ്മകളോടെ കെസി യും കൂട്ടുകാരും വലിയ പാറ കലാരഞ്ജിനി വായനശാലയിൽ ഒത്തുചേർന്നു. സംസ്ഥാന നാടക അവാർഡ് ജേതാവ് കെസി ജോർജ്ജും കൂട്ടുകാരുമാണ് 40വർഷത്തെ ഓർമ്മകൾ പങ്കുവെച്ചത്.
നാടകം സമ്മാനിച്ച സുഹൃത്ത് വലയം ഇന്നും നെഞ്ചോട് ചേർത്ത് കലാകാരൻമാർ ഒത്തു കൂടി. ആദ്യമായി നാടകം അവതരിപ്പിക്കാൻ അവസരം കൊടുത്ത കലരഞ്ജിനി വായനശാല അങ്കണമായിരുന്നു സംഗമ വേദി.സിനിമ, നാടകം, മാധ്യമം തുടങ്ങി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കൂട്ടുകാരാണ് സംഗമത്തിൽ പങ്കെടുത്തത്. കലാരഞ്ജിനി വായനശാലയുടെ അഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
കെസി ജോർജ്, ജികെ പന്നാം കുഴി, എംസി ബോബൻ, കൗൺസിലർ സിജോമോൻ ജോസ്, രാധാകൃഷ്ണൻ നായർ, kk ഷാജി, ജയ് പത്തിൽ, ഫിലിപ്പോസ്സ്, ബിന്ദു, സിഎം ഭാസ്‌ക്കാരൻ തുടങ്ങിയവർ സംസാരിച്ചു. വായനശാല പ്രസിഡണ്ട് സിജു ചക്കുംമ്മൂട്ടിൽ സംഗമ യോഗത്തിന് അത്യക്ഷത വഹിച്ചു.യോഗത്തിൽ വച്ചു വായനശാലയുടെ ഉപഹാരം കെസി ജോർജ്നു സമ്മാനിച്ചു.