മൂന്നാർ ഗ്യാപ്പ് റോഡിലെ അഭ്യാസപ്രകടനം,കാറിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ തീരുമാനം

മൂന്നാർ ഗ്യാപ്പ് റോഡിൽ കാറിലെ സാഹസിക യാത്രയിൽ കൂടുതൽ നടപടികൾക്കൊരുങ്ങി ഇടുക്കി എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ.വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാനും,വാഹനം ഓടിച്ച വ്യക്തിയുടെ ലൈസൻസും സസ്പെൻഡ് ചെയ്യാനുമാണ് തീരുമാനം. അപകടകരമായി വാഹനം ഓടിച്ച വ്യക്തിയോട് ഹാജരാകൻ നിർദ്ദേശിച്ചിരുന്നു എങ്കിലും ഇയാൾ എത്തിയില്ല. ഈ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കാൻ തീരുമാനിച്ചത്.അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ശാന്തൻപാറ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.