എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ ജനാധിപത്യ നിലപാടിനെതിരെ ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ കരിദിനാചരണം നടത്തി

Jun 8, 2024 - 15:24
 0
എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ  ജനാധിപത്യ നിലപാടിനെതിരെ ഹൈറേഞ്ച്  എൻ എസ് എസ് യൂണിയൻ കരിദിനാചരണം നടത്തി
This is the title of the web page

2022 ജൂൺ എട്ടാം തീയതി രാത്രി പത്തുമണിക്ക് ശേഷം എൻഎസ്എസ് ജനറൽ സെക്രട്ടറി നിയോഗിച്ച ഒരു സംഘം ആളുകൾ നെടുങ്കണ്ടത്തുള്ള ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ ഭരണസമിതിയുടെ ഓഫീസിൽ അതിക്രമിച്ച് കയറുകയും പ്രധാനപ്പെട്ട രേഖകൾ പലതും അപഹരിച്ചുകൊണ്ടു പോവുകയും ഹൈറേഞ്ചിലെ സംഘടനാ പ്രവർത്തനത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിട്ട് രണ്ടുവർഷം തികയുന്ന 2024 ജൂൺ 8എൻഎസ്എസ് യൂണിയൻ ഭരണസമിതിയുടെ നേതൃത്വത്തിൽ കരിദിനമായി ആചരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

OSപ്രഭാകരൻ നായർ മന്നത്താചാര്യന്റെ പൂർണകായ പ്രതിമയ്ക്ക് മുൻപിൽ ഭദ്രദീപം കൊളുത്തി പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ചു. യൂണിയൻ വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥനയും പ്രതിഷേധക്കൂട്ടായ്മയും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സമുദായ ആചാര്യൻ മന്നത്തു പദ്മനാഭൻ വിഭാവനം ചെയ്ത ഭരണഘടനാപരമായ എല്ലാ ജനാധിപത്യ മൂല്യങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ശ്രീ ജി സുകുമാരൻ നായർ നടത്തുന്ന ഏകാധിപത്യഭരണം സംഘടനയെയും സമുദായത്തെയും നാശത്തിലേക്കാണ് നയിക്കുന്നത് എന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ആർ.മണിക്കുട്ടൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രണ്ടുവർഷക്കാലമായി ഹൈറേഞ്ച് താലൂക്ക് യൂണിയന്റെയും കരയോഗ തലത്തിലുമുള്ള തെരഞ്ഞെടുപ്പുകൾ നടത്താതെ നീട്ടിക്കൊണ്ടുപോയി തളർത്താമെന്നും അങ്ങനെ യൂണിയനെ കൈപ്പിടിയിൽ ഒതുക്കുവാനുമുള്ള ഗൂഢശ്രമമാണ് സുകുമാരൻ നായരുടെതെന്നും അതിനെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 യൂണിയൻ വൈസ് പ്രസിഡണ്ട് എ കെ സുനിൽകുമാർ യൂണിയൻ സെക്രട്ടറി രവീന്ദ്രൻ എ.ജെ ഭരണസമിതി അംഗങ്ങളായ G ശിവശങ്കരൻ നായർ, KG വാസുദേവൻ നായർ, G. ഗോപാലകൃഷ്ണൻ നായർ, PG രവീന്ദ്രനാഥ്‌ എന്നിവർ പ്രസംഗിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow