500 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Jun 8, 2024 - 15:06
 0
500 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
This is the title of the web page

 ക്രിസ്തീയ ദർശനം വാർത്ത പത്രവും ജി എം ഐ കട്ടപ്പനയും സംയുക്തമായാണ് കരുതലിൻ കരം 2024എന്ന പേരീൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.നിർധനരായ 500 സ്കൂൾ വിദ്യാർത്ഥികൾക്കാണ് സൗജന്യമായി ബാഗ്, കുട , നോട്ടുബുക്ക്, പേന , പെൻസിൽ തുടങ്ങിയ ഉൾപ്പെടെയുള്ള സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു .മന്ത്രി റോഷി അഗസ്റ്റിൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു.

 ക്രിസ്തീയ ദർശനം വാർത്താപത്രം എഡിറ്റർ സജി ജോൺ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ ബീന ടോമി, കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി, വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് സെക്രട്ടറി കെ പി ഹസൻ , സിപിഎം ഏരിയ സെക്രട്ടറി വി ആർ സജി ,നഗരസഭ കൗൺസിലർമാരായ പ്രശാന്ത് രാജു , ബീന സിബി, അഡ്വക്കേറ്റ് മോബിൻ മാത്യു ,പാസ്റ്റർ സുരേഷ് പോൾ തുടങ്ങിയവർ സംസാരിച്ചു. മാട്ടുക്കട്ട ,കട്ടപ്പന, അടിമാലി തുടങ്ങിയ സ്ഥലങ്ങളിൽ ആണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow