കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായുള്ള പ്രഷർ,ഷുഗർ പരിശോധന ഉപകരണങ്ങളുടെ വിതരണം നടന്നു
കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 8,11 വാർഡുകളിലെ വയോജനങ്ങൾക്ക് പ്രഷർ, ഷുഗർ ,പരിശോധനക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വിതരണം ചെയ്തത് . വയോജനങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് പഞ്ചായത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
നരിയംപാറ ആരോഗ്യ ഉപകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മധു കുട്ടൻ അധ്യക്ഷത വഹിച്ചു .കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ആശുപത്രി നേഴ്സ് രാധിക വയോജനങ്ങൾക്ക് ഇതിന്റെ ഉപയോഗത്തെ പറ്റി ക്ലാസുകൾ എടുത്തു . ഇമ്പ്ലിമെന്റിങ് ഓഫീസർ, ഐസിഡിഎസ് സൂപ്പർവൈസർ,ആശ വർക്കർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു . 84 ഓളം ഗുണഭോക്താക്കൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.






