ഉപ്പുതറയിൽ ജ്യോതി ജീവപൂർണ്ണ ട്രസ്റ്റ് -അർച്ചന വിമൻസ് സെൻറർ ഏറ്റുമാനൂരിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും പഠനോപകരണ വിതരണവും നടത്തി

Jun 8, 2024 - 14:05
 0
ഉപ്പുതറയിൽ ജ്യോതി ജീവപൂർണ്ണ ട്രസ്റ്റ് -അർച്ചന വിമൻസ് സെൻറർ ഏറ്റുമാനൂരിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും പഠനോപകരണ വിതരണവും നടത്തി
This is the title of the web page

അർച്ചന വിമൻസ് സെൻ്റെറിൻ്റെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനാചരണവും പഠനോപകരണ വിതരണവും നടത്തിയത്. ഉപ്പുതറയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജെയിംസ് ഉത്ഘാടനം ചെയ്തു. അർച്ചന വിമൻസ് സെൻ്റെർ സീനിയർ പ്രോഗ്രാം ഓഫീസർ ഷൈനി ജോഷി അധ്യക്ഷയായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷൻ സോഷ്യൽ ബീവഞ്ചേഴ്സ് കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ഇനിഷ്യേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി അർച്ചന വിമൻസ് സെൻററിലെ അംഗളുടെ ഒന്നാം ക്ലാസ്സ് മുതൽ +2 വരെയുള്ള കുട്ടികൾക്കാണ് 50%  സബ്സീഡിയോടുകൂടി പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അർച്ചന വിമൻസ് സെൻ്റെർ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നും അത്തരം കാര്യങ്ങൾ അംഗങ്ങൾ നന്നായി വിനിയോഗിക്കണമെന്നും അത് വഴി ഓരോരുത്തർക്കും സമൂഹത്തിനും ഉന്നതിയിലെക്കാൻ സാധിക്കുമെന്നു ജെയിംസ് കെ.ജെ പറഞ്ഞു.

ആനിമേറ്റർ ഇന്ദിരാ ശ്രീനി , അർച്ചന കമ്മ്യൂണിറ്റി ഹെൽത്ത് ഓർഗനൈസർമാരായ ജെസ്സി ജെയ് , ജോയിസ് മാത്യു, എന്നിവർ പ്രസംഗിച്ചു.ആർച്ച് ഫെഡ് അംഗങ്ങളായ ലീന രവീന്ദ്രൻ, മിനി ജോസഫ് എന്നിവർ നേതൃത്വം നൽകി.അർച്ചന ആന്തത്തോടുകൂടി പരിപാടി അവസാനിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow