രാജകുമാരി സർവ്വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു

രാജകുമാരി സർവ്വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ഏലം കർഷകർക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചത് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കാർഷിക സെമിനാറിന് ബാങ്ക് പ്രസിഡന്റ് ബോസ് പി മാത്യു നേതൃത്വം നൽകി.
ഏലം കൃഷിയിലെ വളപ്രയോഗവും കിട നിയന്ത്രണവും ,മാറുന്ന സാഹചര്യങ്ങളിൽ ഏലം കൃഷിയിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകൾ നടന്നത് കാർഷിക വിദഗ്ദ്ധരായ ജിതിൻ ജോജി,ടോണി തോമസ് എന്നിവർ സെമിനാർ നയിച്ചു.നിരവധി കർഷകർ സെമിനാറിൽ പങ്കെടുത്തു.