ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അടിമാലി അക്കാമ കോളനിയിൽ താമസിക്കുന്ന സാറാമ്മ കുര്യാക്കോസ് (78) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. വീടിന് പിന്നിൽ വീണപ്പോൾ ഉണ്ടായ ആഘാതമാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



