നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും വലിയ ലക്ഷ്യം എന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് അശോകൻ
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും വലിയ ലക്ഷ്യം എന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് അശോകൻ . കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തോമസ് മൈക്കിൾ സ്ഥാനമേൽക്കുന്ന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കട്ടപ്പന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചാണ് കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി തോമസ് മൈക്കിൾ സ്ഥാനമേൽക്കുന്ന ചടങ്ങ് നടന്നത്.നിലവിലുള്ള കേരള സർക്കാർ അഴിമതി പുരണ്ട സർക്കാർ ആണെന്നും കെടുകാര്യസ്ഥത ഇപ്പോഴത്തെ കേരള സർക്കാരിന്റെ ബലഹീനത ആണെന്നും അദ്ദേഹം കൂട്ടിചേർത്തു.
മനോജ് മുരളി യോഗത്തിൽ അധ്യക്ഷത വഹിച്ചു. എ ഐ സി സി അംഗം അഡ്വക്കേറ്റ് ഇഎം ആഗസ്തി, ജോയ് തോമസ് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി, തോമസ് രാജൻ , എം എൻ ഗോപി, ജോണി കുളം പള്ളി , ജോർജ് ജോസഫ് പടവൻ, അഡ്വക്കേറ്റ് കെ ജെ ബെന്നി, എസ് ടി അഗസ്റ്റിൻ, എം ഡി അർജുനൻ, ഷാജി പൈനാടത്ത്, തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ബേ കാക്ക് പ്രസിഡന്റായി ചുമതലയേറ്റ തോമസ് മൈക്കിൾ നന്ദി പറഞ്ഞു.