നൂറാം വയസിലേക്ക് കടക്കുന്ന കുമളി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി & ടി ടി ഐ സ്ക്കൂൾ 2024 - 25 അധ്യായന വർഷത്തെ പ്രവേശനോത്സവം നടന്നു

Jun 3, 2024 - 14:17
 0
നൂറാം വയസിലേക്ക് കടക്കുന്ന കുമളി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി & ടി ടി ഐ സ്ക്കൂൾ 2024 - 25 അധ്യായന വർഷത്തെ പ്രവേശനോത്സവം നടന്നു
This is the title of the web page

സംസ്ഥാനത്ത് ഇന്ന് 39.94 ലക്ഷം വിദ്യാർഥികൾ സ്കൂളുകളിൽ പ്രവേശിക്കുന്നതോടൊപ്പമാണ് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി സംസ്ഥാനത്തുടനീളമുള്ള വിദ്യാലയങ്ങൾക്കൊപ്പം പ്രവർത്തനമാരംഭിച്ച് 100 വർഷം പിന്നിടുന്ന കുമളി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി & ടി ടി ഐ സ്കൂളിലും 2024 - 25 വർഷത്തെ പ്രവേശനോത്സവം നടന്നത് .  സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന  പ്രവേശനോത്സവത്തിന്റെ ഉത്ഘാടന ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷനായിരുന്നു . കുമളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം സിദ്ദിഖ് സ്വാഗതമാശംസിച്ച പ്രവേശനോത്സവം സംസ്ഥാന ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നൂറാം വാർഷികത്തിലേക്ക് പ്രവേശിക്കുന്ന സ്ക്കൂളിന്റെ വളർച്ച ഇവിടെ പഠിച്ച ഓരോ വിദ്യാർഥിക്കും അഭിമാന നിമിഷമാണ് സമ്മാനിക്കുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രാരിച്ചൻ നീറണാകുന്നേൽ കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു . ബ്ലോക്ക് പഞ്ചായത്തംഗം നോളി ജോ സഫ്. പീരുമേട് AEO .M രമേശ് . സ്കൂൾ PTA പ്രസിഡന്റ് വിഐ സിംസൺ, വൈസ് പ്രസിഡന്റ് തോമസ് ചെറിയാൻ വിവിധ രാഷ്ടീയ സാമൂഹിക സാംസ്കാരിക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു .

തുടർന്ന് നവാഗതരായ കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചു .തുടർന്ന് പഴയ കാല കലാ വിരുന്നായ പാവകളി വിദ്യാർഥികളുകളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.ഹൈസ്ക്കൂൾ ടി ടി ഐ വിഭാഗം പ്രിൻസിപ്പൽ എ മല്ലിക ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ ബി പ്രമോദ് VHSS E പ്രിൻസിപ്പൽ സൂരത്ത് അധ്യാപകരായ എസ് ആനന്ദ്,എം എസ് മിനിമോൾ എം ശ്യാമ തുടങ്ങിയവർ പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow