യൂത്ത് കോൺഗ്രസ് ഇടുക്കി അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു

ബാർ കോഴ വിഷയത്തിൽ മന്ത്രി എം. ബി രാജേഷിൻ്റെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ഇടുക്കി അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പന്തംകൊളുത്തി പ്രകടനം നടത്തിയത്. രാജീവ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം ഗുരുമന്ദിരത്തിന് സമീപം സമാപിച്ചു.
യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന കമ്മറ്റി അംഗം പ്രശാന്ത് രാജു പ്രകടനം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ആൽബിൻ മണ്ണഞ്ചേരിയിൽ ,അലൻ എസ് പുലിക്കുന്നേൽ , സിബി മാത്യു, ജോർജ് ജോസഫ്, സൂര്യ സി.എസ് അരവിന്ദ് പിവി എന്നിവർ നേതൃത്വം നൽകി.