വോട്ടെണ്ണൽ മുൻനിർത്തി വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ചാരായം പിടികൂടി

അഞ്ചേരിക്കട ഭാഗത്ത് വ്യാപകമായി ചാരായം വില്പന നടത്തുന്നതായുള്ള വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ഇന്നലെ രാത്രിയിൽ പരിശോധന നടത്തിയത്.പരിശോധനയിൽ കൊച്ചറ സ്വദേശികളായ പുളിക്കൽ തങ്കച്ചൻ മാത്യു,തെക്കുംകാലായിൽ ജിജോമോൻ ജോർജ് എന്നിവർ സൂക്ഷിച്ച് വച്ചിരുന്ന ചാരായം പിടികൂടുകയായിരുന്നു.
50 ലിറ്റർ ചാരായമാണ് പിടികൂടിയത്. ലിറ്ററിന് 700 രൂപ നിരക്കിലാണ് ഇവർ വില്പന നടത്തിയിരുന്നത് വോട്ടെണ്ണൽ ദിനം വിൽപ്പനയ്ക്കായാണ് കൂടുതൽ അളവിൽ ചാരായം ശേഖരിച്ച് വെച്ചത്.തങ്കച്ചന് സംഭവ സ്ഥലത്ത് തന്നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു ഇതേസമയം ജിജോ മോൻ ഓടി രക്ഷപ്പെട്ടു.പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഓടി രക്ഷപ്പെട്ട ജിജോമോനായുള്ള അന്വേഷണവും ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.