കട്ടപ്പന നഗരത്തിൽ അനധികൃതമായി വഴിയോര കച്ചവടം നടത്തിയവർക്കെതിരെ നഗരസഭ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചു

Jun 1, 2024 - 17:45
Jun 1, 2024 - 17:47
 0
കട്ടപ്പന നഗരത്തിൽ അനധികൃതമായി വഴിയോര കച്ചവടം നടത്തിയവർക്കെതിരെ നഗരസഭ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചു
This is the title of the web page

കട്ടപ്പന നഗരത്തിൽ അനധികൃതമായി വഴിയോര കച്ചവടം നടത്തിയവർക്കെതിരെ നഗരസഭ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചു. സെൻട്രൽ ജംഗ്ഷനിൽ വഴിയോരത്ത് പിക്കപ്പ് വാഹനത്തിൽ പഴവർഗ്ഗങ്ങൾ വിറ്റ സംഘത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്.കട്ടപ്പന നഗരസഭയിൽ വഴിയോരക്കച്ചവടം നിരോധിച്ചിട്ടുണ്ട്. മുൻപ് വഴിയോര കച്ചവടം വർദ്ധിച്ച സാഹചര്യത്തിൽ വ്യാപാരികൾ അടക്കം പ്രതിഷേധവുമായി പലതവണ രംഗത്ത് എത്തിയിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എന്നാൽ വിഷയത്തിൽ പൂർണമായ പരിഹാരം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ വ്യാപാര വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് നിവേദനം നൽകുകയും കച്ചവടം പൂർണമായി നിരോധിച്ചുകൊണ്ട് നഗരസഭ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ വാഹനത്തിൽ പഴവർഗ്ഗങ്ങൾ വിറ്റ സംഘത്തിനെതിരെ നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചത്.

 മാതൃകാപരമായ നടപടിയാണ് നഗരസഭ ചെയ്തതെന്ന് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ് പറഞ്ഞു.ശക്തമായ പരിശോധനയാണ് നഗരത്തിൽ വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടത്തുന്നത്. വഴിയോര കച്ചവടം വ്യാപിക്കുന്നത് വഴി നഗരത്തിലെ പല വ്യാപാരികൾക്കും വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്.

നഗരസഭയുടെ നടപടിക്കൊപ്പം ഗതാഗത തടസ്സമടക്കം ഉണ്ടാക്കി നടത്തുന്ന വഴിയോര കച്ചവടങ്ങൾക്കെതിരെ പോലീസ് അധികൃതരും നടപടി സ്വീകരിക്കണമെന്ന് വ്യാപാര വ്യവസായി സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow