ഉപ്പുതറ സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ കുട്ടികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം നടന്നു
ഉപ്പുതറ സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ കുട്ടികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം നടന്നു.സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻ ജി ഒ കോൺഫെഡറേഷനും, സർദ്ദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് റിസേർച്ച് ഡവലപ്പ്മെൻ്റ് സ്റ്റഡീസും, സോഷ്യൽ ബി വെഞ്ചേഴ്സും സംയുക്തമായി 30 സൊസൈറ്റി മുഖേന എൽ കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി 50% സാമ്പത്തിക സഹായത്തോടെ നൽകുന്ന സ്കൂൾ കിറ്റുകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ ജെ ജെയിംസ് നിർവഹിച്ചു.
കോർഡിനേറ്റർ സിനിമോൾ ബിജു അധ്യക്ഷത വഹിച്ചു. ഓമന സോദരൻ, ഷാജി തോമസ്, എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് കോർഡിനേറ്റർമാരായ ലീലാമ്മ ജോസ് , സിനി ജോസഫ്, ഐബി പനലോസ്, ആലീസ് തോമസ്, രജനി പത്മനാഭൻ , മറിയാമ്മ സാജു, മേരിക്കുട്ടി വർഗീസ്, വി കൃഷ്ണപ്രിയ,ഷൈനി ജോണി എന്നിവർ നേതൃത്വം നല്കി.2000 രൂപ വിലയുള്ള സ്കൂൾ കിറ്റുകളാണ് സബ്സിഡി നിരക്കിൽ അംഗങ്ങൾക്ക് വിതരണം നടത്തിയത്.