പീരുമേട് താലൂക്കിലെ തേയിലതോട്ടങ്ങളിലെ ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിലും ആനുകൂല്യങ്ങളും നൽകുന്നതിലെ കാലതാമസത്തിനെതിരെയും കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ INTUC പ്രക്ഷോഭത്തിലേക്ക്

Jun 1, 2024 - 12:52
 0
പീരുമേട് താലൂക്കിലെ തേയിലതോട്ടങ്ങളിലെ ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിലും ആനുകൂല്യങ്ങളും നൽകുന്നതിലെ കാലതാമസത്തിനെതിരെയും കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ INTUC പ്രക്ഷോഭത്തിലേക്ക്
This is the title of the web page

പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ അധിവസിക്കുന്ന എസ്റ്റേറ്റ് ലയങ്ങൾ മഴക്കാലത്ത് ചോർന്നൊലിക്കുന്ന രീതിയിലും ഏതു നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലുമാണ് നിലകൊള്ളുന്നത് . എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി LDF സർക്കാർ കഴിഞ്ഞ 3 ബജറ്റുകളിലായി 10 കോടി രൂപ വീതം അനുവദിച്ചിരുന്നുവെങ്കിലും ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങുകയാണുണ്ടായത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മഴക്കാലമാരംഭിക്കുന്നതോടെ ചോർന്നൊലിക്കുന്ന എസ്റ്റേറ്റ് ലയങ്ങളിലെ തൊഴിലാളികളുടെ ജീവിതം ദുരിതപൂർണ്ണമാവുന്ന സാഹചര്യത്തിലാണ്. കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നത് . പ്രക്ഷോഭ പരിപാടികളുടെ തുടക്കമായി ജൂൺ 6 ന് പീരുമേട് ഡെപ്യൂട്ടിലേബർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് KP Wയൂണിയൻ ഭാരവാഹികൾ വണ്ടിപ്പെരിയാർ ഓഫീസിൽ വിളിച്ച് ചേർത്ത വാർ ത്താ സമ്മേളനത്തിൽ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ INTUC ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് അധ്യക്ഷനാവുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും യൂണിയൻ പ്രസിഡന്റു AlCC അംഗവുമായ മുൻ എം ൽ എ അഡ്വ: ഇ എം ആഗസ്തി   ഉത്ഘാടനം ചെയ്യും . പീരുമേട് താലൂക്കിലെ പോബ്സ് എസ്റ്റേറ്റ് വക തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിട്ട് മൂന്ന് മാസം പിന്നിടുകയാണ്.

തൊഴിലാളികളുടെ ശമ്പള വിതരണംഉടൻ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കൂടിയാണ് KPW യൂണിയൻ സമര രംഗത്തേക്കിറങ്ങുന്നതെന്ന് KPW യൂണിയൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് . കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ, INTUC പീരുമേട് റീജണൽ പ്രസിഡന്റ് കെ എ സിദ്ദിഖ്, KPW യൂണിയൻമേഖലാ സെക്രട്ടറി പെരിയാർ ഗണേശൻ,വർക്കിംഗ് പ്രസിഡന്റ് എം ഉദയ സൂര്യൻ മറ്റ് ഭാരവാഹികളായ എൻ മഹേഷ്,പി പ്രകാശ് വിനോദ്  തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow