കനത്ത മഴയിൽ വാഗമൺ കോട്ടമലയിൽ ലയത്തിൻ്റെ ഭിത്തി ഇടിഞ്ഞു വീണു; ഇവിടെ താമസിച്ചിരുന്ന കുടുംബം രക്ഷപെട്ടത് തലനാരിഴക്ക്
ഏലപ്പാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഉൾപ്പെട്ടെ വാഗമൺ കോട്ടമല എം എം ജെ പ്ലാൻ്റേഷൻ വക ഒന്നാം ഡിവിഷനിലെ നാലാം നമ്പർ ലയത്തിലെ ഒരു മുറിയുടെ ഭിത്തിയാണ് ഇടിഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം. പുതുക്കാട്ട് വീട്ടിൽ ചന്ദ്രിക മകൻ രതീഷ് ഇദ്ദേഹത്തിൻ്റെ ഭാര്യ സുനി മൂന്ന് കുട്ടികൾ എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. സംഭവ സമയം ഇവർ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്നു. ഗബദം കേട്ട് വീടിന് വെളിയിൽ ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ ഇവർ രക്ഷപെടുകയായിരുന്നു. ഇന്നലെ രാത്രി ശക്തമായ മഴയാണ് മേഖലയിൽ പെയ്തത്. മഴ വെള്ളം മേൽക്കുരയിൽ മേഞ്ഞ ഷീറ്റിന് ഉള്ളിലൂടെ ഭിത്തിയിലേക്ക് ഒലിച്ചിറങ്ങിയാണ് ഇടിഞ്ഞത്. മുറിയിൽ ഉണ്ടായിരുന്ന കട്ടിൽ അടകമുള്ളവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവം അറിഞ്ഞ് എത്തിയ ഗ്രാമപഞ്ചായത്ത് അംഗം ഷൈൻ കുമാർ വാഗമൺ വില്ലേജ് ഓഫീസ് അധികൃതർ എന്നിവർ ഈ കുടുമ്പത്തെ സുരക്ഷിതമായി മറ്റൊരു ലയത്തിലേക്ക് മാറ്റി പാർപ്പിച്ചു. 2003 ലാണ് തോട്ടം പൂട്ടിയത് ഇതോടെ അറ്റകുറ്റ പണികൾ ഒന്നും നടത്താൻ നിവൃത്തിയില്ലാതെ തൊഴിലാളി കുടുംബങ്ങൾ ഇടിഞ്ഞു വീഴാറായ ലയത്തിലാണ് കഴിഞ്ഞുകൂടുന്നത്. 6 മുറി ലയമാണ് ഇത്. ഇവിടെ നിലവിൽ ഈ ഒരു കുടുംബം മാത്രമാണ് താമസിച്ചിരുന്നത്