പീരുമേട് റാണി കോവിൽ പുതുവൽ ഭാഗത്ത് സ്വകാര്യ വ്യക്തി 25 ഓളം കുടുംബങ്ങളുടെ സഞ്ചാര മാർഗ്ഗം തടസ്സപ്പെടുത്തിയിരിക്കുന്നതായി പരാതി

പീരുമേട് പഞ്ചായത്തിലെ റാണി കോവിൽ പുതുവൽ ഭാഗത്താണ് പ്രദേശവാസികളായ 25 ഓളം കുടുംബങ്ങളുടെ സഞ്ചാര മാർഗ്ഗമായ റോഡിൽസ്വകാര്യ വ്യക്തി സഞ്ചാരാ സ്വാതന്ത്രിയം തടസ്സപ്പെടുത്തുന്നതായി പരാതി അറിയിച്ചിരിക്കുനത് . തന്റെ സ്ഥലത്തു കൂടിയാണ് റോഡ് കടന്നുപോവുന്നതെന്ന അവകാശ വാദമുന്നയിച്ച് ചപ്പുചവറുകളും ആട്ടിൻ കൂട്ടിൽ നിന്നുമുള്ള വേയിസ്റ്റുകളും റോഡിൽ നിക്ഷേപിച്ചാണ് സ്വകാര്യ വ്യക്തി 25 ഓളം കുടുംബങ്ങളുടെ സഞ്ചാര മാർഗ്ഗം തടസ്സപ്പെടുത്തുന്നത്.
ഇതു സംബന്ധിച്ച് പീരുമേട് പോലീസിൽ പരാതി നൽകുകയും തുടർന്ന് പ്രദേശവാസികളെയും സ്വകാര്യ വ്യക്തിയെയും വിളിച്ചു വരുത്തി ചർച്ച ചെയ്തിട്ടും യാത്രാ തടസ്സം സൃഷ്ടിക്കുന്ന പ്രവർത്തികൾ സ്വകാര്യ വ്യക്തി തുടരുകയാണെന്നും പ്രദേശവാസികൾ പറയുന്നു.റോഡരുകിൽചപ്പുചവറുകൾ നിക്ഷേപിക്കുന്നതിനൊപ്പം കാർഷിക വിളകൾ നട്ടുപിടിപ്പിക്കുകയും ചെയ്ത് തന്റെ സ്ഥലമാണ് ഇതെന്ന അവകാശ വാദമുന്നയിക്കുകയുമാണ് സ്വകാര്യ വ്യക്തി ചെയ്തു വരുന്നത് .
ഇതു മൂലം റോഡിലൂടെ അത്യാവശ്യഘട്ടങ്ങളിൽ പോലും വാഹനങ്ങൾ കടന്നുവരുവാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നുമാണ് നാട്ടുകാരുടെ പരാതി . പ്രദേശത്തെ 25 ഓളം കുടുംബങ്ങളുടെ യാത്രാമാർഗ്ഗമായ റോഡ് നവീകരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുവാനിരിക്കെയാണ് സ്വകാര്യ വ്യക്തിയുടെ ഇത്തരം ദ്രോഹ നടപടിയെന്നും നാട്ടുകാർ പറയുന്നു.
പോലീസിൽ പരാതി നൽകിയ ശേഷം ഗ്രാമ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു വെങ്കിലും തങ്ങളുടെ യാത്രാമാർഗ്ഗം തടസ്സപ്പെടുത്തുന്ന സ്വകാര്യ വ്യക്തിക്കെതിരെ നടപടികൾ ഉണ്ടായിട്ടില്ല എന്നും പരാതികൾ നൽകിയതിനെ തുടർന്ന് കള്ളക്കേസ് കൊടുക്കുമെന്ന ഭീഷണി ഉയർത്തുന്ന തായും പ്രദേശവാസികൾ പറയുന്നു .
റോഡിന്റെ ഈ ഭാഗത്ത് തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സംരക്ഷണഭിത്തി ഇടിഞ്ഞുപോയ ഭാഗത്താണ് റോഡ് കയ്യേറി ചപ്പുചവറുകൾ നിക്ഷേപിക്കുന്നതും കാർഷികവിളകൾ നട്ടുപിടിപ്പിക്കുന്നതും . സ്കൂളിൽ പഠിക്കുന്ന 25 ഓളം കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സഞ്ചരിക്കുന്നതിനായുള്ള വാഹനം പ്രദേശത്ത് എത്തേണ്ടത് ഉണ്ട് ആയതിനാൽ അടിയന്തരമായി അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.