മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടില്ല: പണപ്പിരിവിന് ഇറങ്ങിയാൽ കർശന നടപടി: മന്ത്രി രാജേഷ്

May 24, 2024 - 12:51
 0
മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടില്ല: പണപ്പിരിവിന് ഇറങ്ങിയാൽ കർശന നടപടി: മന്ത്രി രാജേഷ്
This is the title of the web page

മദ്യനയവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവിന് ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. സർക്കാർ ഇതുവരെ മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടു പോലുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.‘‘ബാർ കോഴയുമായി ബന്ധപ്പെട്ട ടെലിഫോൺ സന്ദേശം കേട്ടിരുന്നു. വാർത്തയും കണ്ടിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഗൗരവത്തോടെയാണ് സർക്കാർ ഇതിനെ കാണുന്നത്.സർക്കാർ മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടില്ല. പ്രാരംഭ ചർച്ചകൾ പോലും നടത്തിയിട്ടില്ല. മാധ്യമങ്ങളിൽ കഴിഞ്ഞ ഒരു മാസമായി മദ്യനയവുമായി ബന്ധപ്പെട്ട പല വാർത്തകളും വരുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പണപ്പിരിവ് നടത്താൻ ഇറങ്ങിയാൽ അതിശക്തമായ നടപടി സ്വീകരിക്കും’’– എം.ബി.രാജേഷ് പറഞ്ഞു. ‘‘ശബ്ദരേഖ കലാപരിപാടി കുറച്ചുകാലമായി സ്ഥിരമായുള്ളതാണ്.

ആരായാലും കൈകാര്യം ചെയ്യാൻ സർക്കാരിനറിയാം.മാധ്യമ വാർത്തകളുടെ ഉറവിടം എവിടെ നിന്നാണ് എന്നറിയില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവിന് ഇറങ്ങിതിരിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. പ്രതിപക്ഷം എന്തുകൊണ്ട് രാജി ചോദിക്കുന്നില്ലെന്ന് കരുതിയിരിക്കുകയായിരുന്നുവെന്ന്, രാജി ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

നിയമസഭ തുടങ്ങുമ്പോൾ അവിടെ കാണാം. കഴിഞ്ഞ 6 മാസം കൊണ്ട് 52 ബാറുകൾക്കെതിരെ ഈ സർക്കാർ കേസെടുത്തിട്ടുണ്ട്. അത്തരം നടപടി സ്വീകരിക്കുന്നതിൽ ചിലർക്ക് അസ്വസ്ഥതയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow