സ്മൃതി രാജീവവുമായി അവർ 17-ാംവർഷവും തങ്ങളുടെ പ്രിയ നേതാവിന്റെ ജീവൻ കവർന്ന സ്ഥലത്തെത്തി പ്രണാമമർപ്പിച്ചു

ഇന്ന് IT എന്ന ലോക വ്യാപന വികസന പാതയിലേക്ക് ഇന്ത്യയെ എത്തിക്കുക എന്ന ലക്ഷ്യത്തിന് തുടക്കം കുറിച്ച ഇന്ത്യയുടെ മുൻ പ്രഥാന മന്ത്രി രാജീവ് ഗാന്ധിയുടെ ഓർമ്മദിനത്തിലാണ് കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ കഴിഞ്ഞ 17 വർഷക്കാലമായി വണ്ടിപ്പെരിയാറിൽ നിന്നും 1991 മെയ് 21 ന് തമിഴ് നാട് ചെന്നൈയ്ക്ക് സമീപം ശ്രീപെരുമ്പ തൂരിൽ മനുഷ്യ ബോംബാൽ അതി ദാരുണമായി കൊല ചെയ്യപെട്ട തങ്ങളുടെ പ്രിയ നേതാവിന് പ്രണാമമർപ്പിച്ചു വരുന്നത്.
കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ INTUC യുടെ അമരക്കാരൻ അഡ്വ: EM ആഗസ്തി ജാഥാ ക്യാപ്റ്റനായുള്ള17 ആമത് രാജീവ് ഗാന്ധി സ്മൃതിയാത്രയ്ക്ക് ജനറൽ സെക്രട്ടറി ഷാജിപൈനാടത്ത് INTUC സംസ്ഥാ സെക്രട്ടറി PR അയ്യപ്പൻ INTUC പീരുമേട് റീജണൽ പ്രസിഡന്റ് KA സിദിക്ക് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ അരുവി പ്ലാക്കൽ എന്നിവരാണ് നേതൃത്വം നൽകിയത് . മെയ് 18 നാണ് രാജീവ്സ് സ്മൃതിയാത്രവണ്ടിപ്പെരിയാറിൽ നിന്നും ആരംഭിച്ചത് .
ഇവിടെ നിന്നും പുറപ്പെട്ട രാജീവ് ഗാന്ധി സ്മൃതിയാത്രയ്ക്ക് തമിഴ് നാടിന്റെ വിവിധ പ്രദേശങ്ങളിൽ സ്വീകരണ മൊരുക്കിയിരുന്നു തുടർന്ന് പോണ്ടിച്ചേരിയിൽ കർണ്ണാടക പോണ്ടിച്ചേരി കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ സ്മൃതിയാത്രാ ദീപശിഖാ സ്വീകരണവും അനു സ്മരണ യോഗവും നടന്നു. പോണ്ടിചേരി മുൻ മുഖ്യമന്ത്രി വി നാരായണ സ്വാമി മുഖ്യപ്രഭാഷണം നടത്തി INTUC സംസ്ഥാന പ്രസിഡന്റ്R ബാലാജി അനുസ്മരണ യോഗത്തിൽ സംസാരിച്ചു. പോണ്ടിച്ചേരി കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് വി.വൈദ്യ ലിങ്കം എംപി പ്രവർത്തകരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
കർണ്ണാടകയിൽ നിന്നും പോണ്ടിച്ചേരിയിൽ നിന്നു മുള്ള നിരവധി പ്രവർത്തകരാണ് പങ്കെടുത്തിരുന്നത്. സ്മൃതിയാത്ര്‌യ്ക്കിടെ പ്രവർത്തകർക്കായി തഞ്ചാവൂർ രാജരാജേശ്വര ക്ഷേത്രം വേളാങ്കണ്ണി ദേവാലയം എന്നി വിടങ്ങളിൽ സന്ദർശനവുമൊരുക്കിയിരുന്നു . രാജീവ് ഗാന്ധി കൊല ചെയ്യപ്പെ മെയ് 21 ന് ചെന്നൈ ശ്രീ പെരുമ്പത്തൂരിൽ എത്തിയ സ്മൃതിയാത്രയെ തമിഴ് നാട് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു.
തുടർന്ന് 4 ദിവസങ്ങളായിതുടർന്ന് വന്ന രാജീവ് ഗാന്ധി സ്മൃതിയാത്രയിൽ ഏന്തിയ ദീപശിഖ ഒരു രാജ്യത്തെ മുഴുവൻ ജനതയുടെയും നെഞ്ചിൽ ഇടം നേടിയ പ്രിയ നേതാവിന്റെ അവസാന രക്തം പതിച്ചസ്ഥലത്ത് ഒരുക്കിയിരിക്കുന്ന സ്മൃതി മണ്ഡപത്തിൽ സമർപ്പിച്ച ശേഷം പ്രവർത്തകർ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി.
തുടർന്ന് നടന്ന രാജിവ് ഗാന്ധി അനുസ്മരണ യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് AlCC അംഗവും മുൻ എം ൽ എയുമായ അഡ്വ: ഇ എം ആഗസ്തി തമിഴ് നാട് കർണ്ണാടക സംസ്ഥാന നേതാക്കൾ . മുൻ DCC പ്രസി ഡന്റ് ജോയ് തോമസ് . കോൺഗ്രസ് കട്ടപ്പന ന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ .എം ഉദയ സൂര്യൻതുടങ്ങിയവർ സംസാരിച്ചു.
സ്നേഹ വിരുന്നിന് ശേഷം തങ്ങളുടെ പ്രിയനേതാവിന്റെ വേർപാട് ദിനത്തിൽ പങ്കെടുത്ത പ്രവർകർ വരും ദിനങ്ങളിൽ വരുന്നലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ തങ്ങളുടെ പ്രിയ നേതാ വിനായി സമർപിച്ച് വർഗീയ ശത്രുക്കളിൽ നിന്നും ഒരു മോചനം ആവട്ടെ ഭാവി ഇന്ത്യയുടെ പ്രവർത്തനങ്ങൾ എന്ന് ആശംസിച്ചു കൊണ്ടാണ് ഇവർ മടങ്ങിയത്.