സ്വരം മാസിക ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് നൂറ്റി ഒന്ന് കവികളെ ഉൾപ്പെടുത്തി പുറത്തിറക്കുന്ന പുസ്തകത്തിൻ്റെ പ്രകാശനവും, അന്തരിച്ച നാടക,സിനിമാ കലാകാരൻ എം സി കട്ടപ്പന അനുസ്മരണവും നാളെ രാവിലെ പത്തിന് (ഞായറാഴ്ച)ചെറുതോണി പ്രസ്സ് ഹാളിൽ നടക്കും

സ്വരം മാസിക ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് നൂറ്റി ഒന്ന് കവികളെ ഉൾപ്പെടുത്തി പുറത്തിറക്കുന്ന പുസ്തകത്തിൻ്റെ പ്രകാശനവും, അന്തരിച്ച നാടക,സിനിമാ കലാകാരൻ എം സി കട്ടപ്പന അനുസ്മരണവും നാളെ രാവിലെ പത്തിന് (ഞായറാഴ്ച)ചെറുതോണി പ്രസ്സ് ഹാളിൽ നടക്കും.പുസ്തകത്തിൻ്റെ എഡിറ്റർ പി എൽ നിസാമുദ്ദീൻ സ്വാഗതം ആശംസിക്കും.
പ്രശസ്ത കവിയും മാധ്യമ പ്രവർത്തകനുമായ കെ.ടി രാജീവ് ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന് പുസ്തകം കൈമാറി പ്രകാശനം ചെയ്യും മുഖ്യ അതിഥിയായെത്തുന്ന മുൻ എംപി അഡ്വക്കേറ്റ് ജോയിസ് എം സി കട്ടപ്പന അനുസ്മരണം ഉത്ഘാടനം ചെയ്യും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി ജേക്കബ് അദ്ധ്യക്ഷയായിരിക്കും ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ഡിറ്റാ ജ് ജോസഫ് വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിജി ചാക്കോ, നിമ്മി ജയൻ, പ്രഭാ തങ്കച്ചൻ, നൗഷാദ് റ്റി ഇ കുട്ടായി കറുപ്പൻ വിൻസൻ്റ് വള്ളാടിയിൽ സെലിൻ വിത്സൻ,
ചെറുതോണി പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ഔസേപ്പച്ചൻ ഇടക്കുളത്തൽ വിവിധ രാഷ്ട്രീയ, സാംസ്ക്കാരിക,സന്നദ്ധ സംഘടനാ നേതാക്കളായ ജോസ് കുഴികണ്ടം, സാജൻ കുന്നേൽ, അനിൽ കൂവപ്ളാക്കൽ, എം വി ബേബി, കണ്ണൻ വി എം, സി പി സലിം ,എം കെ നവാസ് സി.എം അസീസ്, സുരേഷ് മീനത്തേരിൽ, പി കെ ജയൻ, ഷിജോ തടത്തിൽ, സിനോജ് വള്ളാടി, ഷിജോ ഞവരക്കാട്ട്, അഡ്വ ബേബിച്ചൻ വി ജോർജ്, ജെയിംസ് തോമസ്, പാറത്തോട് ആൻ്റണി, ജെയിൻ അഗസ് റ്റ്യൻ, രാജേഷ് പി കെ ,കാർട്ടൂണിസ്റ്റ് കെ ബി ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കും.