ഏഴുകുംവയൽ തൂവൽ പത്തു വളവ് റോഡ് താറുമാറാകുന്നു

May 18, 2024 - 11:08
 0
ഏഴുകുംവയൽ തൂവൽ പത്തു വളവ് റോഡ് താറുമാറാകുന്നു
This is the title of the web page

അഞ്ചു കോടിയിൽ അധികം രൂപ മുടക്കി നിർമ്മിച്ച റോഡ് കാലവർഷം ആരംഭിച്ചപ്പോൾ തന്നെ താറുമാറാകുന്നത് നാട്ടുകാരെ വിഷമത്തിൽ ആക്കി. കുടിയേറ്റകാലം മുതൽ ഈ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്നു ഈറോഡ്. ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന റോഡ് ബിഎം ബിസി നിലവാരത്തിൽ നിർമ്മിച്ചു എങ്കിലും ഉദ്ഘാടനത്തിനു മുൻപേ നിർമ്മാണത്തിലെ അപാകത നിമിത്തം റോഡ് തകരുന്ന കാഴ്ച നാട്ടുകാരെ കൂടുതൽ വിഷമത്തിൽ ആക്കിയിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആവശ്യമായ കലുങ്കുകളും കോൺക്രീറ്റ് ഓടകളുടെയും അഭാവം റോഡിൻറെ തകർച്ചയ്ക്ക് വഴിതെളിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പൂർണമായും മലഞ്ചെരുവിലൂടെ നിർമ്മിച്ച റോഡിന് ആവശ്യമായ കലിങ്കുകളോ കോൺക്രീറ്റ് ഓടകളോ നിർമ്മിക്കാത്തതാണ് റോഡ് തകരുവാൻ കാരണമായത്.അശാസ്ത്രീയമായ നിർമ്മാണം നിമിത്തം പല കർഷകരുടെയും പുരയിടങ്ങളിലൂടെ മലവെള്ളം കവിഞ്ഞൊഴുകുകയും കൃഷികൾ നശിക്കുകയും ചെയ്യുന്നത് ദുഃഖകരമായ അവസ്ഥയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയും ദീർഘവീക്ഷണം ഇല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളും റോഡിൻറെ തകർച്ചയ്ക്ക് വഴിതെളിച്ചു എന്നതിൽ സംശയമില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കാലവർഷം ആരംഭിച്ചപ്പോൾ തന്നെ തകരാൻ തുടങ്ങിയ റോഡിൽ അടിയന്തരമായ ഇടപടിയിൽ നടത്തണമെന്നും നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഏഴു കും വയൽ തൂവൽ പത്ത് വളവു റോഡ് ദീർഘവീക്ഷണത്തോടെ കലുങ്കുകളും കോൺക്രീറ്റ് ഓടകളും നിർമ്മിച്ച് സംരക്ഷിക്കണമെന്നും ദീർഘവീക്ഷണം ഇല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും എഴു കും വയൽ നാട്ടുകൂട്ടം പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

 മലവെള്ളപ്പാച്ചിലിൽ കൃഷിയിടങ്ങൾ നഷ്ടപ്പെട്ട കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും നാട്ടുകൂട്ടം പ്രവർത്തകർ ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.ഏഴു കും വയൽ നാട്ടുകൂട്ടം കോഡിനേറ്റർ ജോണി പുതിയ പറമ്പിൽ തോമസ് വെച്ചൂർ ചെരുവിൽ പ്രിൻസ് ഒറ്റത്തെങ്ങിൽ ബിജു പെരുമനങ്ങാട്ട് ഷെബിൻ തേനംമാക്കൽ സാബു മടിക്കാങ്കൽ ഗിരീഷ് കാഞ്ഞിരക്കാട്ട് തുടങ്ങിയവർ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow