ഉദയഗിരി സർവ്വീസ് സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച ഹൃദ്രോഗിയായ വയോധികനു കാലാവധിക്കു ശേഷവും പണം തിരികെ നല്‍കാന്‍ ബാങ്ക് അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി
ഉദയഗിരി സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം കാലാവധിക്കു ശേഷവും തിരികെ നല്‍കാന്‍ ബാങ്ക് അധികൃതർ വിസമ്മതിക്കുന്നതായും പണം ആവശ്യപ്പെട്ടപ്പോൾ മോശമായി സംസാരിച്ചുവെന്നുമാണ് കൊച്ചു കാമാക്ഷി സ്വദേശി കല്ലുപുരയ്ക്കല്‍ കെ.എ ജോസഫിൻ്റെ പരാതി.2023 മെയ് 10നാണ് 10/05/2023 ലാണ് പരാതിക്കാരൻ 2 ലക്ഷം രൂപ ബാങ്കിൻ്റെ കൊച്ചുകാമാക്ഷി ശാഖയിൽ നിക്ഷേപിച്ചത്.
ഹൃദ്യോഗിയും വാർധക്യപരമായ അസുഖങ്ങളും അനുഭവിക്കുന്ന നിക്ഷേപക൯ ചികിത്സ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഈ തുക നിക്ഷേപിച്ചത്. കാലാവധി പൂർത്തിയാത്തിനു ശേഷം പണം പിൻവലിക്കാൻ ബാങ്കിനെ സമീപ്പിച്ചപ്പോൾ പണം ഇല്ലാ എന്നാണ് അറിയിച്ചത്. നിരവധി തവണ ആവശ്യപ്പെട്ടതിനു ശേഷമാണ് ഒരു ലക്ഷം രൂപ 50000/- വീതം രണ്ടു പ്രാവശ്യമായി എസ്.സി. ബി . അക്കൗണ്ടിൽ ഇട്ടത്. ബാക്കി ഒരു ലക്ഷം രൂപ ചികിത്സ ആവശ്യങ്ങൾക്കു വേണ്ടി പിൻവലിക്കാൻ ആവശ്യപെട്ടപ്പോൾ ബാങ്ക് അധികൃതർ പണം നൽകാൻ സാധ്യമല്ല എന്ന് അറിയിച്ചു.
ഈ കാര്യം സംബന്ധിച്ച് ബാങ്ക് പ്രസിഡന്റിനെ വിളിച്ചപ്പോൾ പണം നൽകാൻ സാധ്യമല്ലെന്നും അതോടൊപ്പം വളരെ മോശമായി സംസാരിക്കുകയും ചെയ്തു. പരാതിക്കാരൻ മകളുടെ സംരക്ഷണയിലാണു കഴിയുന്നത്. മറ്റു വരുമാന മാർഗ്ഗങ്ങൾ ഇല്ലാത്ത ഇദ്ദേഹത്തിന് 21 ആം തീയതി തുടർചികിത്സയ്ക്ക് പോകേണ്ടതാണെന്നും പണം തിരികെ ലഭിച്ചില്ലെങ്കിൽ 22 ന് രാവിലെ ബാങ്കിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുമെന്നും വയോധികൻ അറിയിച്ചു.
പ്രശ്നത്തിന് പരിഹാരമുണ്ടാകാത്ത പക്ഷം ഇരട്ടയാർ, കാമാക്ഷി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരമാരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറിയിൽ, കാമാക്ഷി മണ്ഡലം പ്രസിഡൻ്റ് ഫ്രാൻസിസ് പി എം, , അഭിലാഷ് പരിന്തിരിക്കൽ, ജോണി കരികൊമ്പിൽ തുടങ്ങിയവർ പങ്കെടുത്തു