ഇരട്ടയാറിൽ വീടിനുള്ളിൽ 18കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിൽ അന്വേഷണസംഘം

ഇരട്ടയാറിൽ വീടിനുള്ളിൽ 18കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിൽ അന്വേഷണസംഘം. എന്നാൽ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൂടി ലഭിച്ചശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ. ശ്വാസം മുട്ടിയുള്ള മരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കിടപ്പുമുറിയിൽ കഴുത്തിൽ ഇലാസ്റ്റിക് കൊണ്ടുള്ള ബെൽറ്റ് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം.പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. ഫോൺ വിളികളും വാട്‌സ്ആപ് സന്ദേശങ്ങളും ഉൾപ്പെടെ വിശദമായി പരിശോധിക്കുന്നുണ്ട്. ബന്ധുക്കൾ ഉൾപ്പെടെ നിരവധിപേരെയും രണ്ടുദിവസങ്ങളിലായി ചോദ്യം ചെയ്തു.