തപസ്യ പുരസ്കാരം ഡോ. ആർ.എൽ.വി. രാമകൃഷ്‌ണന്

തപസ്യ കൾച്ചറൽ സൊസൈറ്റിയും , നാട്യ കലാക്ഷേത്രയും നൽകി വരുന്ന പ്രതിഭ പുരസ്കാരം ഡോ. ആർ.എൽ.വി. രാമകൃഷ്ണന് നൽകും. കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സർഗാത്മക സംഭാവന നൽകുന്നവർക്കാണ് തപസ്യ പ്രതിഭ പുരസ്കാരം നൽകുന്നത്. കാൽ നൂറ്റാണ്ടിലേറെയായി നൃത്ത കലയുടെ അരങ്ങിലും, അണിയറയിലും അവിഭാജ്യ ഘടകമായ അദ്ദേഹം ശാസ്ത്രീയ നൃത്ത കലയ്ക്ക് നൽകിയ സമഗ്ര സംഭാവനയും, വിശേഷിച്ചും ലാസ്യനൃത്ത കലയിൽ നടത്തിയ വിജയകരമായ പരീക്ഷണങ്ങളും അംഗീകാരവും പരിഗണിച്ചാണ് ഈ വർഷത്തെ പുരസ്കാരം ഡോ. ആർ.എൽ.വി രാമകൃഷ്ണന് നൽകുന്നത്.
10001 രൂപയും, പ്രശസ്ഥി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.10001 രൂപയും, പ്രശസ്ഥി പത്രവും അടങ്ങുന്നതാണ് പുരസ്കാരം 2024 മെയ് 19 ന് ഉപ്പുതറയിൽ നടക്കുന്ന തപസ്യയുടെ 30-ാം വാർഷിക ആഘോഷ ചടങ്ങിൽ ഡോ. ആർ.എൽ വി രാമകൃഷ്ണന് സീരിയൽ - സിനിമ താരം അനിൽ . കെ. ശിവറാം പുരസ്കാരം നൽകും. സാഹിത്യകാരനും, സംഗീതനാടക അക്കാദമി അംഗവുമായ മോബിൻ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംഗീതജ്ഞൻ തങ്കച്ചൻ പാല, നടൻ എം. സി. കട്ടപ്പന എന്നിവരെ ദർശന പ്രസിഡൻ്റ് ഇ .ജെ . ജോസഫ് ചടങ്ങിൽ അനുസ്മരിക്കും. തുടർന്ന് തപസ്യ നാട്യകലാ ക്ഷേത്രയുടെ നാട്യോത്സവ് - 2024 ഉം നടക്കും. ജനപ്രതിനിധികളും,മത-സാമുദായിക- സാംസ്കാരി പ്രവർത്തകരും പങ്കെടുക്കുമെന്ന് തപസ്യ കൾച്ചറൽ സൊസൈറ്റി സെക്രട്ടറി എൻ. കെ..രാജൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സി. എസ്. രാജേന്രൻ , എ എം. ജോർജ് ,ഷിജോ ഫിലിപ് , അപർണ ശശി, അശ്വനി കൃഷ്ണ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.