കൃഷിനാശം: മന്ത്രി പി പ്രസാദ് നാളെ (മെയ് 16 ന്) ഇടുക്കി ജില്ലയിൽ

May 15, 2024 - 16:14
May 15, 2024 - 16:15
 0
കൃഷിനാശം: മന്ത്രി പി പ്രസാദ് നാളെ (മെയ് 16 ന്) ഇടുക്കി ജില്ലയിൽ
This is the title of the web page

 വരൾച്ചയെ തുടർന്ന് ജില്ലയിലുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നാളെ ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ ഒൻപതിന് കുമിളി ഗ്രാമ പഞ്ചായത്തിലെ വെള്ളാരംകുന്നിലാണ് ആദ്യ സന്ദർശനം. തുടർന്ന് ജില്ലയുടെ വിവിധഭാഗങ്ങൾ സന്ദർശിക്കും. ഇക്കൊല്ലമുണ്ടായ രൂക്ഷമായ വരൾച്ച ജില്ലയുടെ കാർഷികമേഖലയെ സാരമായി ബാധിച്ചതാണ് കൃഷി വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 17481.52 ഹെക്ടർ സ്ഥലത്താണ് കൃഷിനാശം ഉണ്ടായിട്ടുള്ളത്.30183 കർഷകരെ ഇത് ബാധിച്ചു. 175.54 കോടി രൂപയുടെ നാശനഷ്ടവുമുണ്ടായി.ഏലം കർഷകരെയാണ് വരൾച്ച ഏറെ ബാധിച്ചത്. 22311 കർഷകരുടെ 16220.6 ഹെക്റ്ററിലെ ഏലം ഉണങ്ങി. 113.54 കോടിരൂപയുടെ നഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്കുകൾ. മറ്റു നാണ്യ വിളകളെയും പച്ചക്കറി കൃഷിയെയും വരൾച്ച ബാധിച്ചു. ഈ സാഹചര്യത്തിലാണ് കൃഷി മന്ത്രിയുടെ ജില്ലാ സന്ദർശനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow