ഇടുക്കി അടിമാലി കൊരങ്ങാട്ടിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പ്രതി അറസ്റ്റിൽ
ഇടുക്കി അടിമാലി കൊരങ്ങാട്ടിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊരങ്ങാട്ടി അട്ടിലാനിക്കൽ സാജൻ ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് തലമാലി സ്വദേശി സിറിയക്ക് എന്നയാളെ പോലീസ് പിടികൂടി.സിറിയക്ക് കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിയുകയായിരുന്നു. രണ്ടുമാസം മുൻപാണ് പുറത്തിറങ്ങിയത്.കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.



