വർഷങ്ങളായി ശോചനീയവസ്ഥയിൽ കിടക്കുന്ന വെള്ളയാംകുടി കണ്ടംകരക്കാവ് അമ്പലപ്പടി- സുവർണ്ണ ഗിരി റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിക്ക് മുമ്പിൽ സമരം നടത്താൻ ഒരുങ്ങുന്നു

കട്ടപ്പന നഗരസഭ 32ാം വാർഡിൽ ഉൾപ്പെട്ട കണ്ടംകരക്കാവ് അമ്പലപ്പടി -വെള്ളിയാംകുടി സുവർണ്ണഗിരി റോഡാണ് ശോചനീയാവസ്ഥയിൽ തുടരുന്നത്. മൂന്നുവർഷമായി റോഡ് പൂർണമായി തകർന്നു കിടക്കുകയാണ്. നിരവധി തവണ വാർഡ് കൗൺസിലർക്കും നഗരസഭയ്ക്കും പരാതി അറിയിച്ചിട്ടും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതോടെയാണ് മേഖലയിലെ സമന്യുയ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ മുൻസിപ്പാലിറ്റിക്ക് മുമ്പിൽ സമരത്തിന് ഒരുങ്ങുന്നത്.
വെള്ളം കുടി ടൗണിൽ കയറാതെ അടിമാലി കുമിളി ദേശീയപാതയിൽ നിന്നും എളുപ്പം മാർഗത്തിൽ സുവർണഗിരി റോഡിലേക്ക് കടക്കാവുന്ന പാത കൂടിയാണിത്. ഒപ്പം വെള്ളിയാംകുടി ടൗണിൽ ഗതാഗതതടസമുണ്ടായാൽ ആളുകൾ ബൈപ്പാസ് ആയും ഈ പാതയേയാണ് ആശ്രയിക്കുന്നത്. കൂടാതെ മേഖലയിലെ നൂറുകണക്കിന് ആളുകളുടെ ഏക യാത്ര മാർഗ്ഗവും ഇതുതന്നെയാണ്. എന്നാൽ അധികൃതർ നാളിതുവരെ ഈ റോഡിനോട് അവഗണന മാത്രമാണ് കാണിക്കുന്നത്. പലപ്രാവശ്യം ഫണ്ട് അനുഭവിച്ചു എന്ന് പറയുന്നതല്ലാതെ നടപ്പാക്കാൻ അധികൃതർ ശ്രമിക്കുന്നില്ല എന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.